Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 7:12 am

Menu

Published on January 9, 2016 at 11:02 am

അമിത രോമവളര്‍ച്ചയോ? പരിഹാരമുണ്ട്….!!!

get-rid-of-unwanted-facial-hair

ഇന്നത്തെ കാലത്ത് സ്ത്രീകള്‍ അഭിമിഖീകരിക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങളിലൊന്നാണ് അമിത രോമവളര്‍ച്ച. ആളുകളുടെ കളിയാക്കലും മറ്റും കുറേയേറെ അനുഭവിച്ചിട്ടുണ്ടാകും ഈ പ്രശ്നം നേരിടുന്ന സ്ത്രീകള്‍. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ ചില പ്രകൃതി ദത്തമായ മാര്‍ഗ്ഗങ്ങളുണ്ട്.മുഖത്തെ അമിത രോമവളര്‍ച്ച പ്രതിരോധിയ്ക്കാന്‍ ഇതുകൂടിയൊന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്.

ധാന്യപ്പൊടിയും മഞ്ഞളും തൈരും ചേര്‍ന്ന മിശ്രിതം രോമവളര്‍ച്ച തടയാന്‍ സഹായിക്കുന്ന ഒന്നാണ്. ഈ മിശ്രിതം മുഖത്തു പുരട്ടിയ ശേഷം 15 മിനിട്ടു കഴിഞ്ഞ് കഴുകിക്കളയുക. ഇത് രോമവളര്‍ച്ച കുറയ്ക്കുന്നു.

പപ്പായയയുടേയും മഞ്ഞളിന്റേയും മിശ്രിതം മുഖത്തു പുരട്ടുക. ഇത് രോമം കൊഴിഞ്ഞു പോകാന്‍ സഹായിക്കുന്നു.

ഉരുളക്കിഴങ്ങും തുവരയും ചേര്‍ത്ത മിശ്രിതം പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഇത് രോമത്തിന്റെ കളര്‍ കുറയ്ക്കുന്നതിനും രോമങ്ങള്‍ കൊഴിഞ്ഞു പോകുന്നതിനും സഹായിക്കുന്നു. വാഴപ്പഴവും ഓട്‌സും ഇത്തരത്തില്‍ പരീക്ഷിക്കാവുന്ന മറ്റൊന്നാണ്. ഇത് രണ്ടും മിക്‌സ് ചെയ്ത് 15 മിനിട്ടിനു ശേഷം മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്താൽ തീർച്ചയായും ഫലം ഉറപ്പ്.

Loading...

Comments are closed.

More News