Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:25 pm

Menu

Published on January 26, 2014 at 9:09 am

നരഭോജികളായ എലികളുമായി കപ്പല്‍ ഇംഗ്ലണ്ടിലേയ്ക്ക് വരുന്നു!

ghost-ship-with-cargo-of-cannibal-rats-disappears-in-the-atlantic

ലണ്ടന്‍: ആയിരക്കണക്കിന് നരഭോജികളായ വിചിത്ര യാത്രക്കാരുമായി ഒരു കപ്പല്‍ ഇംഗ്ലണ്ടിലേയ്ക്ക് വരുന്നു.ഇത് പുതിയ സിനിമയുടെ കഥയല്ല. ഈ കപ്പലിന് കപ്പിത്താനും മറ്റ് ജീവനക്കാരുമില്ല. പകരം യാത്രക്കാരായുള്ളത് ആയിരക്കണക്കിന് വരുന്ന നരഭോജികളായ അപൂര്‍വ്വയിനം എലികളാണ്. ഭക്ഷണത്തിനായി പരസ്പരം ഏറ്റുമുട്ടി അങ്കത്തട്ടില്‍ പിടഞ്ഞുവീഴുന്ന ശത്രുവിനെ ഭക്ഷണമാക്കുന്നവയാണ് ഈ എലികള്‍. 2012 മുതല്‍ നോര്‍ത്ത് അന്റലാന്റികില്‍ നിന്നും ലക്ഷ്യമില്ലാതെ ഒഴുകി നടക്കുന്ന ല്യൂബോവ് ഒര്‍ലോവ എന്ന കപ്പല്‍ ഇംഗ്ലണ്ട് ലക്ഷ്യമാക്കിയാണ് ഒഴുകുന്നതെന്നാണ് റിപ്പോര്‍ട്ട് . ഈ ഭാഗത്തേയ്ക്ക് ശക്തമായ കാറ്റടിച്ചാല്‍ ഇപ്പോഴത്തെ ദിശയനുസരിച്ച് അയര്‍ലന്‍ഡ്, സ്ക്കോട്ട് ലന്‍ഡ് അല്ലെങ്കില്‍ ഇംഗ്ലണ്ടിന്റെ തെക്കന്‍ ഭാഗത്ത് കപ്പല്‍ കരയ്ക്കടുക്കുമെന്നാണ് ചില വിദഗ്ധര്‍ അഭിപ്രായം. അതേസമയം ഈ കപ്പല്‍ ഇംഗ്ലീഷ് തീരങ്ങളില്‍ അടുത്താല്‍ അപകടമാണ്. ഏതാണ്ട് ജീര്‍ണ്ണിച്ച് തകര്‍ന്നടിഞ്ഞിരിക്കുന്ന ഈ കപ്പല്‍ സ്ക്രോപ്പ് വിലയ്ക്ക് വില്‍ക്കാന്‍ മാത്രമേ പറ്റു. എന്നാല്‍ കടല്‍ക്കൊള്ളക്കാര്‍ക്കും ഈ കപ്പല്‍ വേണ്ട. എന്തെന്നാല്‍ കപ്പലില്‍ കയറിയാല്‍ എലികള്‍ കൂട്ടത്തൊടെ ശാപ്പിടുമെന്നതുതന്നെ കാരണം.300 അടി നീളമുള്ള ഈ കൂറ്റന്‍ കപ്പല്‍ 40 വര്‍ഷം മുന്‍പ് സോവിയറ്റ് യൂണിയനാണ് നിര്‍മ്മിച്ചത്. 4250 ടണ്‍ ആണ് ഈ കപ്പലിന്റെ ഭാരം. 2010 ല്‍ 110 യാത്രക്കാരുമായി സഞ്ചരിക്കവെ കാനഡയില്‍ സമുദ്രാതിര്‍ത്തിയില്‍ വെച്ച് കപ്പല്‍ ജപ്തി ചെയ്യുകയായിരുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ ഉപയോഗശൂന്യമായ കപ്പല്‍ കണ്ടം ചെയ്യാന്‍ ഒരു കൂട്ടര്‍ വാങ്ങി. കാനഡയില്‍ നിന്നും ടഗില്‍ കെട്ടിവലിച്ചുകൊണ്ടുപോകുന്നതിനിടെ കടല്‍ക്ഷോഭത്തില്‍ പെടുകയായിരുന്നു. ടഗുമായുള്ള ബന്ധം വിട്ടതോടെ കപ്പലിനെ നിയന്ത്രിക്കാനായില്ല. പിന്നീട് ഇന്നുവരെ ആരും നിയന്ത്രിക്കാനില്ലാതെ കപ്പല്‍ ഒഴുകി നടക്കുകയായിരുന്നു. കപ്പല്‍ തീരമണഞ്ഞ് നരഭോജികളായ വിഷമുള്ള ഈ എലികളെല്ലാം കൂടി കരയ്ക്ക് കയറിയാല്‍ എന്താണ് സംഭവിക്കുകയെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു പിടുത്തവുമില്ല. എന്തായാലും നരഭോജികളായ എലികള്‍ മാത്രമുള്ള ഈ കപ്പല്‍ വരും ദിവസങ്ങളില്‍ ബ്രിട്ടനിലെ താമസക്കാരുടെ ഉറക്കം കെടുത്തുമെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവുമില്ല.

Loading...

Leave a Reply

Your email address will not be published.

More News