Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:12 pm

Menu

Published on March 3, 2015 at 4:47 pm

പെണ്‍കുട്ടികളുടെ വിവാഹത്തിന് പ്രായപരിധി നിശ്ചയിക്കുന്നത് ആര്….?യുവതിയുടെ മാട്രിമോണിയല്‍ പരസ്യം വൈറലാകുന്നു…!

girl-defines-her-guy-on-website

വിവാഹ മാർക്കറ്റിൽ വിൽപ്പന ചരക്കാകാനുള്ളതല്ല പെൺകുട്ടി എന്ന് വ്യക്തമാക്കി കൊണ്ട് യുവതി നൽകിയ വിവാഹ പരസ്യം വൈറലാവുകയാണ്.ഇന്ദുജ പിള്ളൈ എന്ന 24കാരിയാണ് സ്വന്തമായി ഒരു വിവാഹപരസ്യം തയ്യാറാക്കിയത്.വീട്ടുകാര്‍ നല്‍കിയ വിവാഹ പരസ്യം ഒട്ടും ഇഷ്ടപ്പെടാതെ വന്നപ്പോഴാണ് ഇന്ദുജ സ്വന്തമായി ഒരു വിവാഹപരസ്യം തയ്യാറാക്കിയത്. മാരി.ഇന്ദുജ.കോം(marry.indhuja.com) എന്ന പേരില്‍ തയ്യാറാക്കിയ മാട്രിമോണിയല്‍ സിവി ആണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകച്ചെ ചര്‍ച്ച..ഞാനൊരു മദ്യപാനിയല്ല, പുകവലി ഞാൻ വെറുക്കുന്നു, മുട്ട കഴിക്കാൻ എനിക്കിഷ്ടമാണ്. എന്നാൽ ഞാനൊരു ഭക്ഷണ പ്രിയയല്ല. ഞാൻ ബാഡ്മിന്‍റൺ കളിക്കും, പാട്ടു പാടും, ഡാൻസ് ചെയ്യും. ഞാൻ കണ്ണട വയ്ക്കാറുണ്ട്. അധികം വായിക്കാറില്ല. ഞാൻ സ്ത്രീത്വമുള്ള സ്ത്രീയല്ല. മുടി നീട്ടി വളർത്തിയിട്ടില്ല. വിവാഹ വസ്തുവുമല്ല. എന്നാൽ എനിക്ക് ജീവിതത്തോട് പ്രതിബദ്ധതയുണ്ട്. ഇങ്ങനെയാണ് ഇന്ദുജ തന്നെ കുറിച്ച് വിവാഹപരസ്യത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പുരുഷനെ കുറിച്ചും ഇന്ദുജയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ലോകത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ആളാകണം, സ്വന്തമായി ജോലി ചെയ്യുന്നയാളും ജോലിയെ ഇഷ്‌ടപ്പെടുന്ന ആളുമാകണം. വീട്ടുകാരുമായി അടുത്ത ബന്ധം പുലർത്തണം. എന്നാൽ കുടുംബത്തിൽ ഒതുങ്ങിപ്പോകുന്ന ആളാകാരുത്. ചുരുങ്ങിയത് 30 മിനിട്ടെങ്കിലും സംഭാഷണം നീട്ടിക്കൊണ്ടു പോകാൻ കഴിയണം. കുട്ടികളെ ഇഷ്ടമില്ലാത്തവർക്ക് മുൻഗണന.പരസ്യത്തിന് ഇന്ദുജ നൽകിയിരിക്കുന്ന ചിത്രമാണ് മറ്റൊരു പ്രത്യേകത. മരത്തിനു മുകളിൽ കയറി നിൽക്കുന്ന ചിത്രമാണ് ഇന്ദുജ നൽകിയിട്ടുള്ളത്. പരസ്യത്തിന്‍റെ അവസാനം ഇന്ദുജ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു – നിങ്ങൾ യോഗ്യതയുള്ള ആളാണെന്ന് നിങ്ങൾക്കു തോന്നുന്നെങ്കിൽ ഒരിക്കൽ കൂടി ചിന്തിച്ചു നോക്കണമെന്ന് ഞാൻ ശുപാർശ ചെയ്യുന്നു. നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ നിങ്ങളുടെ മാതാപിതാക്കളെ ഇത് കാണിക്കുക. എന്നെപ്പോലുള്ള ഒരാൾക്കൊപ്പമുള്ള ജീവിതം സങ്കൽപ്പിച്ചു നോക്കുക, ഇനി ഉറപ്പു തോന്നുന്നില്ലെങ്കിൽ X ക്ലിക്ക് ചെയ്യുക. ഉറപ്പുണ്ടെങ്കിൽ എനിക്ക് ഫെയ്സ്ബുക്കിലോ ട്വിറ്ററിലോ മെസേജ് ചെയ്യുക.എന്തായാലും ഇന്ദുജയുടെ ഈ മാട്രിമോണിയല്‍ സിവി ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായി കഴിഞ്ഞു.പുറത്തിറക്കി മൂന്നാഴ്ച്ച പിന്നിടുമ്പോള്‍ തന്നെ 2.3 ലക്ഷത്തിലധികം പേര്‍ പേജ് കണ്ടു. നിരവധി പേര്‍ ഇന്ദുജയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച് സമീപിച്ചിട്ടുമുണ്ട്. ഇന്ദുജയെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ദുജയക്ക് പക്വതയില്ലെന്നും കുട്ടികളെപ്പോലെയാണ് പെരുമാറുന്നതെന്നുമാണ് വിമര്‍ശനങ്ങള്‍.

Loading...

Leave a Reply

Your email address will not be published.

More News