Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 9:45 am

Menu

Published on July 12, 2014 at 10:10 am

ഗ്രാമത്തലവന്റെ ഉത്തരവ് പ്രകാരം യുവാവ് സഹോദരിയെ ബലാത്സംഗം ചെയ്തു

girl-raped-as-punishment-for-brothers-sex-assault-bid

ബൊക്കാറോ : ഗ്രാമത്തലവന്റെ ഉത്തരവ് പ്രകാരം സഹോദരന്‍ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു.ജാര്‍ക്കണ്ഡിലെ ബൊക്കാറോ ജില്ലയിലെ ഗോമിയ ബ്ലോക്കിലാണ് നാടിനെ നടുക്കുന്ന ഇത്തരമൊരു   സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ചു കടന്ന് മറ്റൊരാളുടെ   ഭാര്യയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു  എന്ന കാരണത്താലായിരുന്നു ശിക്ഷ.ഗ്രാമത്തലവന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തിയ യുവാവ്
പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് വീട്ടില്‍നിന്നും ഇറക്കിയ ശേഷം ബലാല്‍സംഗം ചെയ്യുകയായിരുന്നു. സമുദായ നേതാവായതിനാല്‍ ഗോസാല്‍ പാസിയുടെ ആജ്ഞയെ എതിര്‍ക്കാന്‍ അയല്‍വാസികളും മുതിര്‍ന്നില്ല. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ രക്ഷിതാക്കള്‍ ഗോമിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പൊലീസെത്തി ചോരയില്‍ കുളിച്ചു കിടന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു.ബലാല്‍സംഗം ചെയ്ത നകാബന്ദ, സമുദായ നേതാവ്, പെണ്‍കുട്ടിയുടെ ആരോപണ വിധേയനായ സഹോദരന്‍ എന്നിവരെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു. നകബന്തി എന്നയാളുടെ ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനാണ് പെണ്‍കുട്ടിയുടെ സഹോദരനെ അറസ്റ്റ് ചെയ്തത്. മൂന്നു പേരെയും ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33