Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ലൂര്‍ :തീവണ്ടിയിലെ ട്രോളി ബാഗിൽ പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ന്യൂഡല്‍ഹി ബാംഗ്ലൂര്‍ കര്‍ണാടക എക്‌സ്പ്രസ്സിൽ തിങ്കളാഴ്ച്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പോലീസുകാരാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ബാഗ് കണ്ടെത്തിയത്. തുടർന്ന് നടന്ന പരിശോധനയിൽ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് മൃതദേഹം മഥുര പോലീസ് സ്‌റ്റേഷനില്‍ ഇറക്കിയ ശേഷം പോസ്റ്റ്‌മാർട്ടത്തിനയച്ചു.പെണ്‍കുട്ടിയെ കൊന്ന ശേഷം മൃതദേഹം ബാഗിലാക്കി ട്രെയിനിൽ കയറ്റിയതാവാമെന്നാണ് പോലീസ് നിഗമനം.സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരുന്നു.
Leave a Reply