Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:01 pm

Menu

Published on April 28, 2015 at 10:46 am

ആപ്പിളില്‍ മൂത്രമൊഴിക്കുന്ന ആന്‍ഡ്രോയിഡ് ചിത്രം : ഗൂഗിള്‍ മാപ്പു പറഞ്ഞു

google-apologises-for-the-android-mascot-peeing-on-apple-logo

വാഷിംഗ്ടണ്‍: ആപ്പിളിന്റെ ലോഗോയുടെ മുകളില്‍ ആന്‍ഡ്രോയ്ഡിന്റെ ചിഗ്നമായ ബുഗ്‌ഡ്രോയിഡ് മൂത്രമൊഴിക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചതിന് ഗൂഗിള്‍ മാപ്പു പറഞ്ഞു.മാപ്പില്‍ പാകിസ്ഥാനിലെ രാവല്‍പിണ്ഡി എന്ന സ്ഥലത്തിന് അടുത്തായാണ്  ഈ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നത്. ഗൂഗിള്‍ മാപ്പിലെ മാപ്പ് മേയ്ക്കര്‍ ടൂള്‍ ഉപയോഗിച്ചാണ് ആന്‍ഡ്രോയിഡില്‍ മൂത്രമൊഴിക്കുന്ന ചിത്രം യൂസര്‍ നിര്‍മ്മിച്ചത്.ഗൂഗിള്‍ മാപ്പില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ ആരേയും അനുവദിക്കുന്ന ടൂള്‍ ആണ് മാപ്പ് മെയ്ക്കര്‍.ഇത് പലരും ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു.ചിത്രം വളരെ വേഗം തന്നെ നീക്കം ചെയ്യുകയും ചെയ്തു.ആപ്പിളും ഈ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ആരാണ് ചിത്രം ഗൂഗിള്‍ മാപ്പില്‍ ചേര്‍ത്തത് എന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ ഇത് ബോധപൂര്‍വ്വമായ തെറ്റല്ലെന്നാണ് ഗൂഗിള്‍ പറയുന്നത്. ഗൂഗിള്‍ നേതൃത്വത്തിലുള്ള ആന്‍ഡ്രോയ്ഡ് ആപ്പിളിന്‍റെ ഫോണുകള്‍ക്ക് കടുത്ത വെല്ലുവിളി ആഗോള തലത്തില്‍ ഉയര്‍ത്തുമ്പോഴാണ് ഈ ചിത്രം വന്നിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News