Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 30, 2023 10:20 pm

Menu

Published on October 4, 2017 at 5:50 pm

മക്കളുടെ ഫോണുകൾ ഇനി മാതാപിതാക്കൾക്ക് നിയന്ത്രിക്കാം; പുത്തൻ ആപ്പുമായി ഗൂഗിൾ

google-family-link-application

മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികളെ സംബന്ധിച്ചെടുത്തോളം
മാതാപിതാക്കൾക്ക് എല്ലാ സമയത്തും പേടിയാണ്. കുട്ടികൾ ഏതൊക്കെ ആപ്പുകൾ ഉപയോഗിക്കുന്നു, എന്തൊക്കെ തരത്തിലുള്ള വെബ്സൈറ്റുകൾ സന്ദർശിക്കുന്നു തുടങ്ങി പല ചിന്തകളും പേടികളും മാതാപിതാക്കളുടെ ഉറക്കം കെടുത്താറുണ്ട്. കുട്ടികളിൽ നിന്നും മൊബൈൽ ഫോൺ വാങ്ങി വെക്കുക എന്നത് മാതാപിതാക്കൾക്ക് പലപ്പോഴും പ്രാവർത്തികമല്ല. അതുപോലെ മാതാപിതാക്കൾ കാണാതിരിക്കാനും മറ്റുമായി പലതും പാസ്സ്‌വേർഡുകളും മറ്റുമായി മക്കൾ തന്നെ സെറ്റ് ചെയ്യുന്നതും പലപ്പോഴും തിരിച്ചടിയാകാറുണ്ട്.

ഇതിനൊരു പരിഹാരമായാണ് ഇപ്പോൾ ഗൂഗിൾ എത്തിയിരിക്കുന്നത്. എവിടെ നിന്നുകൊണ്ടും മക്കളുടെ ഫോൺ നിയന്ത്രിക്കാൻ പറ്റുന്ന ഒരു ആപ്പ്ളിക്കേഷൻ ആണ് ഗൂഗിളിന്റെ പുതിയ കണ്ടെത്തൽ. ഫാമിലി ലിങ്ക് എന്നാണു ആപ്പിന്റെ പേര്. ആദ്യ ഘട്ടത്തിൽ അമേരിക്കയിൽ ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. വൈകാതെ തന്നെ നമ്മുടെ നാട്ടിലും എത്തുമെന്ന് പ്രതീക്ഷിക്കാം. ആൻഡ്രോയ്ഡ്, ഐ ഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ആപ്പ് ലഭ്യമാണ്. ആൻഡ്രോയിഡ് കിറ്റ്കാറ്റിനു മുകളിലോട്ടുള്ള വേര്ഷനുകളിലും ഐ ഓഎസ് 9നു മുകളിലുള്ള വേര്ഷനുകളിലുമാണ് ആപ്പ് ലഭ്യമാവുക.

തങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് മക്കളുടെ മൊബൈലിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഈ ആപ്പ് സഹായിക്കും. അനാവശ്യ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് തടയൽ, മൊബൈൽ ഫോൺ ലൊക്കേഷൻ അറിയാൽ, ഏതൊക്കെ കാര്യങ്ങൾ ഇന്റർനെറ്റിൽ സെർച്ച് ചെയ്യുന്നു എന്നത് മനസ്സിലാക്കൽ തുടങ്ങി പലതും മാതാപിതാക്കൾക്ക് അറിയാൻ പറ്റും. അതുപോലെ മക്കളുടെ ഫോൺ ലോക്ക് ചെയ്യാനുള്ള ഓപ്ഷനുകളും ഈ ആപ്പിൽ ഉണ്ട്.

Loading...

Leave a Reply

Your email address will not be published.

More News