Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:57 pm

Menu

Published on December 18, 2018 at 12:33 pm

ഇനി ഓട്ടോറിക്ഷ പോകുന്ന വഴിയും ഗൂഗിള്‍ മാപ്പില്‍ കാണാം..

google-maps-introduces-auto-rickshaw-feature-for-delhi-commuters

ന്യൂഡല്‍ഹി: ഗൂഗിള്‍ മാപ്പില്‍ ഇനി ഓട്ടോറിക്ഷ പോവുന്ന വഴിയും കാണാന്‍ സാധിക്കും. ന്യൂഡല്‍ഹിയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ‘പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്’ മോഡിന് കീഴിലാണ് ഓട്ടോറിക്ഷകളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവഴി ഓട്ടോറിക്ഷാ റൂട്ടുകളും ഒരോ യാത്രയ്ക്കും ആവശ്യമായ തുകയും ഗൂഗിള്‍ മാപ്പ് വഴി അറിയാന്‍ സാധിക്കും.

പരിചയമില്ലാത്ത ഇടങ്ങളില്‍ യാത്രക്കാര്‍ക്ക് പലപ്പോഴും ലക്ഷ്യസ്ഥാനത്തേക്കുള്ള നല്ല വഴിയേതെന്ന് അറിയാതിരിക്കുകയും യാത്രകള്‍ക്ക് അമിത ചാര്‍ജ് നല്‍കേണ്ടി വരികയും ചെയ്യാറുണ്ട്. ഡല്‍ഹി ട്രാഫിക് പോലീസ് നല്‍കിയ ഔദ്യോഗിക ഓട്ടോ ചാര്‍ജ് ആണ് ഗൂഗിള്‍ മാപ്പില്‍ നല്‍കുന്നത്.

എന്നാല്‍ ഈ ഫീച്ചര്‍ ഗൂഗിള്‍ മാപ്പിന്റെ ആന്‍ഡ്രോഡിയ് ആപ്പില്‍ ഉള്‍പ്പെടുത്തുമോ എന്നും മറ്റ് നഗരങ്ങളിലേക്ക് ഓട്ടോറിക്ഷാ ഫീച്ചര്‍ അവതരിപ്പിക്കുമോ എന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ ഓട്ടോറിക്ഷയുടെ ചിത്രം നല്‍കിയിട്ടുണ്ട്. അത് തിരഞ്ഞെടുത്ത് സാധാരണപോലെ യാത്ര ചെയ്യേണ്ട സ്ഥലം എവിടെയെന്ന് നല്‍കി നാവിഗേറ്റ് തിരഞ്ഞെടുത്താല്‍ ഗൂഗിള്‍ വഴികാണിച്ചു തരും.

Loading...

Leave a Reply

Your email address will not be published.

More News