Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:16 pm

Menu

Published on January 23, 2019 at 12:22 pm

ഗൂഗിൾ മാപ്പിൽ സ്പീഡ് പരിധിയും ക്യാമറയും വരുന്നു..

google-maps-to-roll-out-speed-limit-and-speed-camera-features

ഗൂഗിള്‍ മാപ്‌സില്‍ പുതിയ ലേ ഔട്ടും ഫീച്ചറുകളും പരീക്ഷിച്ചു തുടങ്ങി. ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം ഗൂഗിൾ മാപ്പിൽ റോഡിലെ സ്പീഡ് പരിധിയും സമീപത്തായി സ്ഥാപിച്ചിരിക്കുന്ന സ്പീഡ് ക്യാമറകളും ഉൾപ്പെടുത്തി. ഓസ്ട്രേലിയ, യുകെ, യുഎസ്, റഷ്യ, ബ്രസീൽ, കാനഡ, ഇന്ത്യ, ഇന്തൊനീഷ്യ എന്നിവടങ്ങളിലാണ് റോഡിലെ സ്പീഡ് ക്യാമറ രേഖപ്പെടുത്തിയുള്ള ഗൂഗിൾ മാപ്പ് പരീക്ഷിക്കുന്നത്.

റോഡിലെ സ്പീഡ് വേഗം രേഖപ്പെടുത്തിയിട്ടുള്ള ഫീച്ചർ യുകെ, യുഎസ്, ഡെൻമാർക്ക് എന്നിവിടങ്ങളിലും പരീക്ഷിക്കുന്നുണ്ട്. 2013 ഗൂഗിൾ 1100 കോടി ഡോളറിനു വാങ്ങിയ വേസ് കമ്പനിയുടെ സഹായത്തോടെയാണ് ഈ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. ആപ്പ് വഴിയുള്ള സ്പീഡ് പരിധി, സ്പീഡ് ക്യാമറ ഫീച്ചറുകൾ ഗൂഗിൾ മാപ്പുമായി ഒന്നിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ അഞ്ചര വർഷത്തെ പരീക്ഷണത്തിനും നിരീക്ഷണത്തിനും ശേഷമാണ് സ്പീഡ് അടിസ്ഥാനമാക്കിയുള്ള ഫീച്ചറുകൾ ഗൂഗിൾ മാപ്പിൽ ലഭ്യമാക്കുന്നത്. പുതിയ ഫീച്ചർ പ്രകാരം റോഡിലെ സ്പീഡ് പരിധി ഗൂഗിള്‍ മാപ് ആപ് സ്ക്രീനിൽ കാണാൻ കഴിയും. ഇതോടൊപ്പം മാപ്പില്‍ തന്നെ റോഡിന്റെ ഏതെല്ലാം ഭാഗങ്ങളിൽ സ്പീഡ് ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും കണ്ടെത്താം. എന്നാൽ ഈ ഫീച്ചർ എല്ലാ രാജ്യങ്ങളിലും പരീക്ഷിക്കാനിടയില്ല.

ലഭ്യമായ റിപ്പോർട്ട് പ്രകാരം ഗൂഗിൾ മാപ്പിൽ സ്പീഡ് ക്യാമറ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത് ഓസ്ട്രേലിയയിൽ മാത്രമാണ്. മറ്റു രാജ്യങ്ങളിലും ഉടൻ പരീക്ഷിച്ചേക്കും. കഴിഞ്ഞ ജൂലൈയിൽ തന്നെ പുതിയ ഫീച്ചറുകൾ വരുന്നതിനെ കുറിച്ച് സൂചനകൾ പുറത്തുവിട്ടിരുന്നു. പുതിയ മാറ്റങ്ങള്‍ ഗൂഗിള്‍ മാപ്‌സിനെ കൂടുതല്‍ സ്മാര്‍ട് ആക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഉപയോഗിച്ചു തഴക്കം വന്ന ചിലതു നീക്കം ചെയ്‌തേക്കാനും സാധ്യതകളുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News