Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:07 pm

Menu

Published on October 6, 2017 at 3:21 pm

നിങ്ങളെ തിരിച്ചറിഞ്ഞു തനിയെ ഫോട്ടോയെടുക്കാൻ ഗൂഗിൾ സ്മാർട്ട് ക്ലിപ്സ്

google-smart-clips-camera

പുത്തൻ പരീക്ഷണങ്ങളുമായി എന്നും നമ്മളെ അമ്പരപ്പിച്ചിട്ടുള്ള ഗൂഗിൾ ഇതാ ഇത്തവണ നമ്മുടെ മുന്നിൽ എത്തുന്നത് ഒരു കിടിലൻ ക്യാമറയുമാണ്. നമ്മളെ തിരിച്ചറിഞ്ഞു, നമ്മുടെ ഇഷ്ടങ്ങളും നമ്മുടെ ആവശ്യങ്ങളുമൊക്കെ മനസ്സിലാക്കി ഫോട്ടോകൾ എടുക്കുന്ന ഒരു ക്യാമറ. സാധാരണ ക്യാമറകളിൽ നിന്നും ഇതിനെ ഏറെ വ്യത്യസ്തമാക്കുന്നതും ഈ പ്രത്യേകതകളാണ്. ഗൂഗിൾ ‘സ്മാർട് ക്ലിപ്സ്’ എന്നാണു ഇതിനു പേരിട്ടിരിക്കുന്നത്.

കൃത്വിമ ബുദ്ധിശക്തി ക്യാമറക്ക് നൽകിക്കൊണ്ടാണ് ഇത്തരം ഒരു പുതിയ കണ്ടുപിടിത്തം ഗൂഗിൾ നടത്തിയിരിക്കുന്നത്. ഇതിനു പിറകിൽ വളരെ സൂക്ഷ്മവും വിഷാദവുമായി പഠനവും അധ്വാനവും മറ്റും നടത്തി തന്നെയാണ് ഗൂഗിൾ ഇത് അവതരിപ്പിച്ചിരിക്കുന്നത് എന്ന് ഇതിന്റെ ഓരോ പ്രത്യേകതകളും കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും.

ഒരുകൂട്ടം ആളുകൾക്കിടയിൽ, അല്ലെങ്കിൽ വസ്തുക്കൾക്കോ ജീവികൾക്കോ അങ്ങനെയുള്ളവയുടെ ഇടയിൽ നിന്നും ക്യാമറയുടെ ഉടമസ്ഥന് താല്പര്യമുള്ളത് എന്ത് ഏത് എന്ന് മനസ്സിലാക്കി ഫോട്ടോകൾ എടുക്കാൻ ഈ ക്യാമറ സഹായിക്കും. ഉടമയുടെ ഇഷ്ടങ്ങളും മറ്റും ഗൂഗിളിന്റെ കൃത്വിമബുദ്ധി വഴി ക്യാമറ മനസ്സിലാക്കുന്നതിലൂടെയാണ് ഈ പ്രക്രിയ നടക്കുക.

12 മെഗാപിക്സൽ സെൻസറുള്ള ക്യാമറയിൽ 130 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ആണുള്ളത്. ഇതിൽ എടുത്ത ഫോട്ടോകളും വിഡിയോകളും ഗൂഗിളിന്റെ തന്നെ മൊബൈൽ ആപ്പ് ഉപയോഗിച്ച് നമുക്ക് കാണാനും സേവ് ചെയ്യാനും ഷെയർ ചെയ്യാനുമെല്ലാം പറ്റുകയും ചെയ്യും. മികച്ച വ്യക്തതയും ഈ ക്യാമറ എടുക്കുന്ന ചിത്രങ്ങളും വിഡിയോകളും നൽകുന്നുമുണ്ട്. ആൻഡ്രോയിഡിലും എഒഎസിലും ഇത് സപ്പോർട്ട് ചെയ്യും. ഏതായാലും ഇത്തരം പുതുമയാർന്ന പരീക്ഷങ്ങൾ നടത്തുകയും അതിൽ വ്യത്യസ്തത കൊണ്ട് വരികയും ചെയ്യുന്ന ഗൂഗിളിന് തങ്ങളുടെ ഈ പുതിയ കണ്ടുപിടിത്തത്തിലും അഭിമാനിക്കാം.

Loading...

Leave a Reply

Your email address will not be published.

More News