Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 12:38 am

Menu

Published on March 22, 2017 at 11:09 am

കുട്ടികളുടെ മൊബൈല്‍ ഉപയോഗം നിയന്ത്രിക്കാന്‍ ഗൂഗിള്‍

googles-family-link-helps-parents-give-their-kids-a-safe-gateway

ടെക്‌നോളജി ഏറ്റവും ശക്തമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ സ്മാര്‍ട്ട്‌ഫോണിന്റെയും ടാബുകളുടെയും ഒക്കെ ലോകത്താണ്. കുട്ടികള്‍ ഇത്തരത്തില്‍ ഫോണും ടാബ്ലെറ്റും ഉയോഗിക്കുന്നത് നിയന്ത്രിക്കണമെന്നൊക്കെ ആരോഗ്യവിദഗ്ധരടക്കം മുന്നറിയിപ്പ് നല്‍കുന്ന കാര്യമാണ്.

എന്നാല്‍ ഇന്ന് ഇത് എത്രത്തോളം പ്രായോഗികമാകും. കുട്ടികളെ പൂര്‍ണമായും ഉപകരണങ്ങളില്‍ നിന്നകറ്റുന്നതിനു പകരം ഉപയോഗം നിയന്ത്രിക്കുകയോ നിരീക്ഷിക്കുകയോ ചെയ്തുകൊണ്ട് അവരുടെ സുരക്ഷ ഉറപ്പാക്കുന്ന ശൈലിക്ക് ഇന്ന് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത്.

നിലവില്‍ ഇക്കാര്യത്തില്‍ മാതാപിതാക്കളെ സഹായിക്കാന്‍ പല ആപ്പുകളും നിലവിലുണ്ടെങ്കിലും കുട്ടികള്‍ ഇത്തരം ആപ്പുകളുടെ നിയന്ത്രണങ്ങളൊക്കെ മറികടക്കാറാണ് പതിവ്. ഇതിനൊരു പരിഹാരമാണ് ആന്‍ഡ്രോയ്ഡ് നിര്‍മ്മാതാക്കളായ ഗൂഗിള്‍ അവതരിപ്പിക്കുന്ന ഫാമിലി ലിങ്ക് എന്ന പുതിയ സംവിധാനം.

ഫാമിലി ലിങ്ക് ആപ്പ് രക്ഷിതാക്കളുടെയും കുട്ടികളുടെയും ഉപകരണങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ സിസ്റ്റം ലെവലില്‍ തന്നെ കുട്ടികളുടെ ഫോണ്‍-ടാബ്‌ലെറ്റ് ഉപയോഗം രക്ഷിതാക്കള്‍ക്ക് നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാവും.

കുട്ടികള്‍ അവരുടെ ഫോണിലോ ടാബിലോ ഏതെങ്കിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ രക്ഷിതാവിന്റെ ഫോണില്‍ നോട്ടിഫിക്കേഷന്‍ വരും. രക്ഷിതാവ് അപ്രൂവ് ചെയ്തെങ്കില്‍ മാത്രമേ ആപ്പ് ഡൗണ്‍ലോഡിങ് സാധ്യമാകൂ. കുട്ടികള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം നിയന്ത്രിക്കുന്നതിനും ആ സമയക്രമം പാലിക്കുന്നതിനും എല്ലാം ഫാമിലി ലിങ്ക് സംവിധാനം ഉപയോഗിക്കാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News