Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 3:33 pm

Menu

Published on February 24, 2015 at 11:55 am

വാലന്റൈന്‍സ് ദിനത്തില്‍ റോഡരികില്‍ ഒന്നിച്ചിരുന്ന യുവതിയ്ക്കും യുവാവിനും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം

goons-attack-couple-in-jharkhand

റാഞ്ചി:  ജാര്‍ഖണ്ഡില്‍ വാലന്റൈന്‍സ് ദിനത്തില്‍ റോഡരികില്‍ ഒന്നിച്ചിരുന്ന യുവതിയേയും  യുവാവിനേയും സദാചാര ഗുണ്ടകൾ മർദ്ദിക്കുന്നതിൻറെ ക്രൂരമായ ദൃശ്യങ്ങൾ പുറത്ത് വിട്ടു.  റാഞ്ചിക്കടുത്തുള്ള ഗുംലയിലാണ് സംഭവം നടന്നത്.  ദൈനിക് ഭാസ്കര്‍ പത്രത്തിന്റെ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് വിജയ് സിംഗ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത  സംഭവത്തിൻറെ വീഡിയോ ദൃശ്യങ്ങൾ  ഇതിനോടകം തന്നെ ഓണ്‍ലൈന്‍ ലോകത്ത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു.ഒന്നിച്ചിരിക്കുന്നതിനിടെ സംഘം ഈ യുവതിയെയും യുവാവിനെയും പിടിച്ച് അടുത്തുള്ള കാട്ടു പ്രദേശത്ത് കൊണ്ടുപോയി അക്രമിക്കുകയായിരുന്നു. കരുണക്ക് വേണ്ടി യാചിക്കുമ്പോഴും നീളന്‍ വടി കൊണ്ട് യുവതിയെ പൊതിരെ തല്ലുകയാണ് ഇതിലെ മുഖം മറച്ച സദാചാര ഗുണ്ട. യുവാവിനെയും മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അക്രമികളില്‍ ഒരാള്‍ തന്നെയാണ് ഈ ചിത്രം പകര്‍ത്തിയതെന്നും റിപ്പോർട്ടുണ്ട് . വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.  .നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ആറുപേരെ ഇനിയും പിടി കിട്ടാനുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News