Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാണ്‍പൂര്‍ : വിദ്യാര്‍ത്ഥിനികളുടെ അശ്ലീല വീഡിയോ പിടിച്ച് എംഎംഎസാക്കിയ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.ഉത്തര്‍ പ്രദേശിലെ റെയ്ല്‍ ബസാറിനടുത്ത് ഇന്ദിരാ നികേതന്‍ ഹൈ സ്‌കൂളിലാണ് സംഭവം.പെണ്‍കുട്ടികളുടെ ടോയ്‌ലെറ്റില്‍ ഒളിച്ചിരുന്നാണ് ഇയാള്‍ വിദ്യാര്‍ത്ഥിനികളുടെ നഗ്‌നവീഡിയോ പകര്‍ത്തിയത്. ഇന്ദിരാ നികേതന്‍ ഹൈ സ്‌കൂളിലെ സംസ്‌കൃതാധ്യാപകനായ കമല്‍കാന്ത് പാണ്ഡെയാണ് സ്വന്തം വിദ്യാര്‍ത്ഥിനികളുടെ നഗ്നരംഗങ്ങള്‍ ചിത്രീകരിച്ച് എംഎംഎസാക്കിയത്. ഇയാള്‍ നേരത്തെയും ഇതുപോലെയുള്ള സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പെണ്‍കുട്ടികള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. കമല്‍കാന്ത് തങ്ങളെ ഉപദ്രവിക്കുന്നതായി പെണ്‍കുട്ടികള്‍ ഫെബ്രുവരി ഏഴിന് സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഇയാള്‍ക്കെതിരെ എന്തെങ്കിലും നടപടി എടുത്തതായി റിപ്പോര്‍ട്ടില്ല. തനിക്കെതിരെ പരാതി നല്‍കിയ കുട്ടികളുടെ ചിത്രങ്ങളാണ് ഇയാള്‍ എടുത്ത് എംഎംഎസായി പ്രചരിപ്പിച്ചത്. പെണ്‍കുട്ടികള്‍ തനിക്കെതിരെ പരാതി നല്‍കിയതായി മനസിലാക്കിയ ഇയാള്‍ ടോയ്‌ലെറ്റില്‍ ഒളിച്ചിരുന്ന് കുട്ടികളുടെ ചിത്രങ്ങള്‍ എടുക്കുകയായിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന 18 കുട്ടികളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്. അധ്യാപകനെ ടോയ്‌ലെറ്റിനകത്ത് കണ്ട പെണ്‍കുട്ടികള്‍ ബഹളം വച്ച് ആളെക്കൂട്ടുകയായിരുന്നു.
Leave a Reply