Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:15 am

Menu

Published on March 29, 2017 at 5:36 pm

ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്ന സംഭവം; രൂക്ഷ പ്രതികരണവുമായി സാക്ഷി

govt-shares-dhons-private-aadhaar-info-twitter

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം.എസ്. ധോണിയുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തുപോയതില്‍ രൂക്ഷ പ്രതികരണവുമായി ധോണിയുടെ ഭാര്യ സാക്ഷി.

ധോണി ആധാര്‍ കാര്‍ഡ് എടുക്കാന്‍ വിരലടയാളം നല്‍കുന്ന ചിത്രം ട്വീറ്റ് ചെയ്ത കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനോടാണ് സാക്ഷി രോഷം മുഴുവന്‍ തീര്‍ത്തത്. ‘ഇനിയെന്തെങ്കിലും സ്വകാര്യത ബാക്കിയുണ്ടോ? അപേക്ഷ ഉള്‍പ്പെടെ ആധാര്‍ കാര്‍ഡ് വിവരങ്ങളെല്ലാം പൊതുമുതലായി മാറ്റിയിരിക്കുന്നു. നിരാശതോന്നുന്നു’എന്നായിരുന്നു സാക്ഷിയുടെ ട്വീറ്റ്. .

ആധാര്‍ കാര്‍ഡിനായി യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)യെ സഹായിക്കുന്ന ഏജന്‍സിയില്‍ നിന്നും ധോണിയുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തുപോയതാണ് സാക്ഷിയെ പ്രകോപിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് വിവരങ്ങള്‍ പുറത്തായത്. വിവാദത്തെ തുടര്‍ന്ന് ഏജന്‍സിയെ 10 വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് യു.ഐ.ഡി.എ.ഐ സിഇഒ അറിയിച്ചു.

ഇതിനിടെ കാര്യങ്ങള്‍ വിശദീകരിച്ചും സാക്ഷിയെ സമാധാനിപ്പിച്ചും രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. കാര്യം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനു നന്ദി പറഞ്ഞ, മന്ത്രി വ്യക്തി വിവരങ്ങള്‍ പുറത്തുവിടുന്നത് നിയമവിരുദ്ധമാണെന്നും കര്‍ശന നടപടിയെടുക്കുമെന്നും ഉറപ്പ് നല്‍കി.

Loading...

Leave a Reply

Your email address will not be published.

More News