Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 11:09 am

Menu

Published on July 30, 2014 at 12:48 pm

ദേശീയ പാതകളിലെ ടോൾ പിരിവ് നിർത്തലാക്കാൻ നീക്കം

govt-to-stop-toll-price

ന്യൂഡൽഹി: ദേശീയ പാതയിൽ സ്വകാര്യ വാഹനങ്ങളിൽ നിന്നുള്ള ടോൾ പിരിവ് നിർത്തലാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം.ഖജനാവിലേക്കുള്ള വരുമാനം വേണ്ടത്ര രീതിയില്‍ ടോളില്‍ നിന്നും ലഭിക്കാത്തതിനാലാണ് ഈ നടപടി. എന്നാൽ പുതിയ വാഹനങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് ഒറ്റത്തവണയായി രണ്ടു ശതമാനം നികുതി ഈടാക്കാനാണ് കേന്ദ്രസർക്കാരിൻറെ പുതിയ നിർദ്ദേശം. ഇത് സംബന്ധിച്ചുള്ള ശുപാര്‍ശ ദേശീയപാതാ അതോറിറ്റി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിക്ക് സമർപ്പിച്ചു. പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ രണ്ടു ശതമാനം നികുതി ഉടമകളില്‍ നിന്ന് ഈടാക്കിയാല്‍ പ്രതിവര്‍ഷം 1840 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് സർക്കാരിൻറെ കണക്കുകൂട്ടല്‍. 2013-14 വര്‍ഷത്തില്‍ സ്വകാര്യ വാഹനങ്ങളില്‍ നിന്ന് ടോള്‍ നികുതിയായി പൊതുഖജനാവിന് 1600 കോടിയും വാണിജ്യ വാഹനങ്ങളിൽ നിന്ന് 9800 കോടിയുമാണ്‌ ലഭിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News