Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:45 pm

Menu

Published on December 12, 2013 at 2:37 pm

എഫ് എം റേഡിയോ ജോക്കിങ്ങില്‍ മലയാളികള്‍ക്കു ഗിന്നസ് റെക്കോഡ്

guiness-world-record-for-the-longest-rj-marathon

ദുബായി:എഫ്എം റേഡിയോ വഴി ഏറ്റവും കൂടുതല്‍ സമയം സംഗീത പരിപാടി അവതരിപ്പിച്ച റേഡിയോ ജോക്കികള്‍ക്കുള്ള ഗിന്നസ് ലോക റെക്കോഡ് രണ്ടു മലയാളികള്‍ക്ക്.ദുബായി ആസ്ഥാനമായ ഹിറ്റ് 96.7 എന്ന മലയാളം റേഡിയോ ചനലിലെ ജോക്കികളായ സിന്ധു ബിജു, മിഥുന്‍ രമേശ് എന്നവരാണ് ജേതാക്കള്‍.77 മണിക്കൂറും 11 മിനിട്ടും തുടര്‍ച്ചയായി പരിപാടി അവതരിപ്പിച്ച സിംഗപ്പൂരിലെ ഹോട്ട എഫ്‌.എം ജോക്കികളുടെ റെക്കോഡാണ്‌ ഇവിടെ മിഥുനും സിന്ധുവും പഴങ്കഥയാക്കിയത്‌.ഇത്രയും നീണ്ട സമയത്തിനുള്ളില്‍ ഇരുവരും വിശ്രമിച്ചത് കഷ്ടിച്ച് രണ്ടു മണിക്കൂറും 35 മിനിറ്റും മാത്രം. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനുള്ള പതിവു പരിപാടിയാണു പുതിയ റെക്കോഡിലേക്കു കുതിച്ചത്. ഡിസംബര്‍ അഞ്ച് വൈകുന്നേരം അഞ്ചിനു ജോക്കികളുടെ ലൈവ് ബ്രോഡ്കാസ്റ്റിങ് തുടങ്ങി.ഞായറാഴ്ച രാത്രി 10.12 നു സിന്ധുവും മിഥുനും പുതിയ റെക്കോഡ് സ്ഥാപിച്ചെന്നു ഗിന്നസ് അധികൃതര്‍ പ്രഖ്യാപിച്ചു.പക്ഷേ,ഏഴു മണിക്കൂറും നാലു മിനിറ്റും കൂടി ജോക്കിങ് പൂര്‍ത്തിയാക്കിയ ശേഷമാണു ജോക്കികള്‍ പിന്‍വാങ്ങിയത്.മറ്റെല്ലാ പരിപാടികളും മാറ്റിവെച്ചാണ്‌ ഹിറ്റ്‌ എഫ്‌.എം റേഡിയോ വ്യാഴാഴ്‌ചമുതല്‍ ഈ പരിപാടി തല്‍സമയം പ്രക്ഷേപണം ചെയ്യാന്‍ തീരുമാനിച്ചത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33