Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 15, 2026 2:36 pm

Menu

Published on May 19, 2015 at 12:17 pm

ദിവസവും 4 മുട്ടകഴിച്ചാൽ പ്രമേഹത്തെ നിയന്ത്രിക്കാം….

have-4-eggs-a-week-to-slash-risk-of-diabetes

ഇന്ന് മലയാളികളെ ഏറ്റവും അധികം  അലട്ടുന്ന ഒരു രോഗമാണ് പ്രമേഹം. മാറുന്ന ജീവിത രീതികളും   വ്യായാമ കുറവുമൊക്കെയാണ് ഈ ജീവിത ശൈലി രോഗത്തിലേക്കുള്ള വഴി. എന്നാല്‍ ഇതൊക്കെ മാറിയ ജീവിത സാഹചര്യത്തില്‍ നിയന്ത്രിക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. അതിനാല്‍ പ്രമേഹം ബാധിച്ചാല്‍ ജീവിതകാലം മുഴുവന്‍ മരുന്നും മന്ത്രവുമായി കഴിയാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ പ്രമേഹം വരാതിരിക്കാന്‍ ഒരു കുറുക്കുവഴി ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്.വ്യായാമവും ആഹാര ക്രമീകരണവുമില്ലെങ്കിലും പ്രമേഹം വരാതിരിക്കാന്‍ നാല്‍ മുട്ട കഴിച്ചാല്‍ മാത്രം മതിയെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റേൺ ഫിൻലൻഡിലെ ഗവേഷകരാണ് ഈ പുതിയ കണ്ടുപിടിത്തത്തിന് പിന്നിൽ.ദിവസവും 4  മുട്ട കഴിക്കുന്നതിലൂടെ ടൈപ്പ് 2 വിഭാഗത്തിൽപ്പെട്ട പ്രമേഹം 40 ശതമാനം വരെ കുറയ്ക്കാനാവുമെന്നാണ്  ഇവർ പറയുന്നത്.മുട്ടയിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനാൽ പഞ്ചസാരയുടെ വിഘടനം കൂടുതൽ നടക്കും.ഇത് വഴി പ്രമേഹം മൂലമുള്ള പ്രശ്നങ്ങൾ ഗുരുതരമാവാതിരിക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.മധ്യവയസ്കരായ 2,332 ആളുകളുടെ ആഹാരക്രമം പരിശോധനയ്ക്കു വിധേയമാക്കിയതാണ് ഈ കണ്ടെത്തലിലേക്ക് വഴിതുറന്നത്.  ദിവസത്തിൽ  നാലു മുട്ട കഴിക്കുന്നവർക്ക് മറ്റുള്ളവരെക്കാൾ പ്രമേഹം വരാനുള്ള സാധ്യത 38 ശതമാനം കുറവാണത്രെ. എന്നാൽ നാലിൽ കൂടുതൽ മുട്ട കഴിക്കുന്നത് ഗുണകരമാകണമെന്നില്ലെന്നും ഗവേഷകർ പറയുന്നു.

Loading...

Comments are closed.

More News