Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 7:21 pm

Menu

Published on August 31, 2016 at 12:11 pm

ഈ മുഖക്കുരു അല്‍പം ഗുരുതരമാണ്….

homemade-tips-for-pimples

പ്രായ വിത്യസമില്ലാതെ ഏവരും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സൗന്ദര്യ പ്രശ്നമാണ് മുഖക്കുരു.കൗമാര പ്രായത്തിലാണ് എല്ലാവരെയും മുഖക്കുരു ശല്യപ്പെടുത്താന്‍ തുടങ്ങുന്നത്. ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റം ഉണ്ടാകുന്നതാണിതിന് പ്രധാന കാരണം. എല്ലാ മുഖക്കുരുവും ഒരേ തരക്കാരല്ല. സാധാരണ ഉണ്ടാവുന്ന മുഖക്കുരു ചുവപ്പ് നിറത്തോടു കൂടിയതായിരിക്കും. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഇളം മഞ്ഞ നിറത്തില്‍ കാണപ്പെടുന്ന മുഖക്കുരു അല്‍പം സൂക്ഷിക്കേണ്ടത് തന്നെയാണ്. ഒരിക്കലും കൈകൊണ്ട് കുത്തിപ്പൊട്ടിക്കുകയോ അതിനെ പെട്ടെന്ന് ഞെക്കിപ്പൊട്ടിക്കുകയോ ചെയ്യരുത്.. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാനും മുഖക്കുരുവിന്റെ പാടുകള്‍ ഇല്ലാതെ ഇതിനെ ഇല്ലാതാക്കാനും ചില പ്രകൃതി ദത്ത വഴികളുണ്ട്.

മഞ്ഞള്‍

സൗന്ദര്യപ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തമ പരിഹാരമാണ് മഞ്ഞള്‍. നല്ലതു പോലെ മഞ്ഞളരച്ച് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടി നോക്കൂ. ഒരു ദിവസം കൊണ്ട് പാടു പോലും അവശേഷിപ്പിക്കാത്ത രീതിയില്‍ മുഖക്കുരു മാഞ്ഞ് പോകും.

നാരങ്ങയുടെ തൊലി

നാരങ്ങയുടെ തൊലി മുഖക്കുരുവിനും ചര്‍മ സംരക്ഷണത്തിനും നല്ലതാണെന്നത് എല്ലാവരും അംഗീകരിച്ച കാര്യമാണ്. നാരങ്ങയുടെ തൊലിയി അരച്ച അതിലേക്ക് റോസ് വെള്ളം ഒഴിച്ചു പേസ്റ്റു രൂപത്തിലാക്കുക. അര മണിക്കുറിനു ശേഷം കഴുകി വൃത്തിയാക്കുക.

എപ്‌സം സാള്‍ട്ട്

സൗന്ദര്യസംരക്ഷണത്തിനുപയോഗിക്കുന്ന ഒന്നാണ് എപ്‌സം സാള്‍ട്ട്. ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന മുഖക്കുരുവിനെ പ്രതിരോധിയ്ക്കാന്‍ എപ്‌സം സാള്‍ട്ട് ധാരാളം.

ഉള്ളി 

മുഖക്കുരു ഉള്ള ഭാഗത്ത് ഉള്ളി നീര് തേച്ചു പിടിപ്പിക്കുക. ദിവസം രണ്ട് നേരം ഇത്തരത്തില്‍ ചെയ്താല്‍ മതി മുഖക്കുരു ഇല്ലാതാവും, പാടും പോലും അവശേഷിക്കില്ല.

ടൂത്ത് പേസ്റ്റ്

ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ഇത്തരം മുഖക്കുരുവിനെ നിഷ്പ്രയാസം ഇല്ലാതാക്കാം. എന്നാല്‍ ടൂത്ത് പേസ്റ്റില്‍ കര്‍പ്പൂര തുളസിയുടെ അംശം അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇത് മുഖക്കുരുവിന് മുകളില്‍ തേച്ചാല്‍ മതി.

ആര്യവേപ്പ്

ആര്യവേപ്പ് അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ പ്രതിരോധിയ്ക്കും. മാത്രമല്ല മുഖത്തിന്റെ തിളക്കം നിലനിര്‍ത്താനും ഇത് സഹായിക്കും.

വെളുത്തുള്ളി

വെളുത്തുള്ളി മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് മുഖക്കുരുവിന്റെ ശല്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്നു.

മുട്ട

മുട്ടയുടെ വെള്ളയും സൗന്ദര്യസംരക്ഷണത്തില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. മുട്ടയുടെ വെള്ള മുഖത്ത് തേച്ചു പിടിപ്പിക്കുക.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News