Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുതുതായി ബൈക്ക് റോഡിലിറക്കുന്നവര്‍ക്കെല്ലാം തെന്നിവീഴുമോ എന്ന പേടി സ്വാഭാവികമാണ്. പെട്ടെന്ന് ബ്രേക്കിടുമ്പോഴും മറ്റും അൽപ്പം ഒന്ന് പാളിയാൽ വാഹനവും ബൈക്ക് റൈഡറും താഴെ കിടക്കും. എന്നാലിപ്പോഴിതാ ഈ പ്രശ്‌നത്തിന് പരിഹാരമായെത്തിയിരിക്കുകയാണ് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട.
സ്വയം നിയന്ത്രിക്കുന്ന ബൈക്കാണ് ഹോണ്ട പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഹോണ്ടയുടെ പുതിയ റൈഡിങ് അസിസ്റ്റ് ടെക്നോളജിയാണ് ബൈക്കിന് സ്വയം നിയന്ത്രിക്കാനുള്ള കഴിവ് നല്‍കുന്നത്. ഇതിന്‍റെ പേര് ഹോണ്ട പുറത്തുവിട്ടിട്ടില്ല.
തങ്ങളുടെ ഈ ബൈക്ക് അപകടങ്ങള്‍ ഒഴിവാക്കുമെന്നും ഹോണ്ട അവകാശപ്പെടുന്നു. ഡ്രൈവറുമായി ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ ബൈക്കില്‍ നിന്ന് ഡ്രൈവര്‍ ഇറങ്ങി നടന്നാല്‍ പോലും ഇവന്‍ പിറകെ ഓടിയെത്തും. ഡ്രൈവറില്ലാ കാറുകള്‍ പോലെ ഹാന്‍ഡില്‍ പിടിച്ചില്ലെങ്കില്‍ പോലും ഈ ബൈക്ക് സ്വയം നിയന്ത്രിച്ച് ഓടുമെന്നാണ് ഹോണ്ടയുടെ അവകാശവാദം. ഇതിന്‍റെ വീഡിയോയും ഹോണ്ട പുറത്തിറക്കിയിട്ടുണ്ട്.
ബൈക്ക് നിര്‍ത്തേണ്ടി വരുമ്പോൾ ബൈക്ക് തന്‍റെ ഫോർക്ക് ആംഗിൾ കൂട്ടുകയും അതുവഴി ബൈക്കിന്‍റെ വീൽബേസ് കൂട്ടുകയും ചെയ്യുന്നതിനൊപ്പം ഹാൻഡിൽ ബാറിൽ നിന്നും ഫ്രണ്ട് ഫോർക്ക് വിച്ഛേദിക്കുന്നു. ശേഷം മിനിറ്റ് സ്റ്റിയറിങ്ങ് ഇൻപുട്ട് ഉപയോഗിച്ച് ബൈക്ക് ബാലൻസ് ചെയ്യുന്നു. ഇതാണ് സെൽഫ് ബാലൻസിങ്ങിന് പിന്നിലെ സാങ്കേതിക വിദ്യ.
ലാസ് വേഗാസിൽ നടന്ന ഇലക്ട്രോണിക് (സി.ഇ.എസ് 2017) എന്ന ട്രേഡ്‌ഷോയിലാണ് ഹോണ്ടയുടെ ഈ പുത്തൻ ബൈക്ക് അവതരിപ്പിച്ചത്.
നേരത്തെ ജർമ്മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യു സ്വയം ബാലന്‍സ് ചെയ്യുന്ന ബൈക്കിന്‍റെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയിരുന്നു. ഇതിന്‍റെ ചുവടു പിടിച്ചാണ് ഹോണ്ടയും ഇത്തരത്തിലുള്ള ബൈക്കുമായി എത്തിയിരിക്കുന്നത്.
Leave a Reply