Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റായ്പൂര്‍: ഗർഭിണിയായ ആദിവാസി യുവതിക്ക് പ്രസവത്തിനായി ആശുപത്രി തുറന്നു കൊടുത്തില്ല. ത്തീസ്ഗഡ്ഢിലെ ജഷ്പൂര്‍ ജില്ലയിലാണ് സംഭവം. യുവതിക്ക് നേരെ ആശുപത്രി അധികൃതരുടെ അവഗണന. ആശുപത്രിയുടെ വാതിലുകൾ കൊട്ടിയടച്ചതോടെ യുവതിക്ക് ആശുപത്രിയുടെ സമീപത്തെ കളിസ്ഥലത്ത് വെച്ച് പ്രസവിക്കേണ്ടി വന്നു.
ഞായറാഴ്ചയാണ് സംഭവം നടന്നത്. സമ്ബാട്ടി ഭായ് എന്ന യുവതിക്കാനാണ് ഈ ഒരു ഗതി വന്നത്. പ്രസവത്തിനായി ജഷ്പൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയതായിരുന്നു. എന്നാൽ ആശുപത്രിയിൽ ജീവനക്കാർ ആരും തന്നെ ഇല്ലാത്തതിനാൽ ആശുപത്രി അടച്ചിട്ടിരിക്കുകയായിരുന്നു. ഏറെ നേരം കാത്തിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.
കടുത്ത വേദനയും സഹിച്ചു രണ്ടു കിലോമീറ്ററോളം കുടുംബത്തോടൊപ്പം നടന്ന് യുവതി ഗുഗ്രിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി. എന്നാൽ ആശുപത്രി കവാടം തുറക്കാതെ വന്നപ്പോൾ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ വേറെ ഒരു ആശുപത്രിയിലേക്ക് നീങ്ങാൻ ശ്രമിച്ചു. പക്ഷെ അതിലും മുമ്പ് തന്നെ വേദന അധികമായപ്പോൾ തൊട്ടടുത്തുള്ള സ്കൂൾ ഗ്രൗണ്ടിൽ പ്രസവിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് പ്രസവവേദന അനുഭവപ്പെട്ട യുവതി കളിസ്ഥലത്തേക്ക് നീങ്ങുകയും അവിടെ വെച്ച് പ്രസവിക്കുകയുമായിരുന്നു. പ്രസവ വേദന കഠിനമായതോടെ ഒരുപാട് തവണ 108 ആല്‍ബുലന്‍സ് സര്‍വീസിലേക്കും 102 എമര്‍ജന്‍സി സർവീസിലേക്കും വിളിച്ചെങ്കിലും പ്രത്യേകിച്ച് യാതൊരു പ്രതികരണവും ലഭിച്ചിരുന്നില്ല.
Leave a Reply