Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:58 am

Menu

Published on February 16, 2016 at 10:11 am

മുടികൊഴിച്ചിലകറ്റാൻ വെളുത്തുള്ളികൊണ്ടൊരു പ്രയോഗം…!!!

how-garlic-can-treat-hairloss

മുടികൊഴിച്ചിൽ സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും അലട്ടുന്ന വലിയൊരു പ്രശ്‌നമാണ്‌. ഭക്ഷണശീലങ്ങൾ മുതൽ ജീവിതശൈലികൾ വരെ മുടി കൊഴിച്ചിലിന് കാരണമാകാം.എന്നാൽ മുടി കൊഴിയുന്നതിന്‌ പ്രകൃതിദത്ത പരിഹാരങ്ങൾ ഒരുപാടുണ്ട്‌. ഇതിലൊന്നാണ്‌ വെളുത്തുള്ളി. വെളുത്തുള്ളി കൊണ്ട്‌ മുടികൊഴിച്ചില്‍ എങ്ങനെ തടയാമെന്നു നോക്കൂ,

➤പോഷകക്കുറവ്‌ പലപ്പോഴും മുടികൊഴിച്ചിലിന്‌ ഇട വരുത്തും. വെളുത്തുള്ളിയിലെ പോഷകങ്ങള്‍ ഇത്‌ കുറയ്‌ക്കും.അതുകൊണ്ടുതന്നെ വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

➤ശിരോചർമത്തിലെ പല അണുബാധകളും മുടി കൊഴിച്ചിന്‌ ഇട വരുത്തുന്നുണ്ട്‌. അണുബാധകൾ തടയാനുള്ള നല്ലൊരു വഴിയാണ്‌ വെളുത്തുള്ളി.

➤മുടിവേരുകളെ ബലപ്പെടുത്താൻ വെളുത്തുള്ളിയിലെ സൾഫർ ഏറെ നല്ലതാണ്‌. ഇത്‌ മുടി പൊട്ടിപ്പോകുന്നതും തടയും

➤ശിരോചർമത്തിലെ അഴുക്കകറ്റാനും വെളുത്തുള്ളി ഉത്തമം. ശിരോചർമത്തിലെ അഴുക്ക്‌ പലപ്പോഴും മുടിവളർച്ചയെ ബാധിയ്‌ക്കുന്ന ഒരു ഘടകമാണ്‌.

➤വെളുത്തുള്ളി ചതച്ചു നീരെടുത്ത്‌ ഇത്‌ ഷാംപൂവിൽ ചേർത്തുപയോഗിയ്‌ക്കാം.അല്ലെങ്കില്‍ തലയില്‍ പുരട്ടുന്ന ഓയിലില്‍ വെളുത്തുള്ളി നീരു ചേര്‍ക്കാം. വെളുത്തുള്ളി ചതച്ച്‌ തലയോടില്‍ മസാജ്‌ ചെയ്യുന്നതും നല്ലതാണ്‌.

Loading...

Leave a Reply

Your email address will not be published.

More News