Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:36 pm

Menu

Published on September 10, 2018 at 5:39 pm

ഫോണിൽ വേഗത്തിൽ ടൈപ്പ് ചെയാനായിതാ 6 പൊടിക്കൈകൾ…

how-improve-typing-speed-android-phones

പണ്ടത്തെ കാലത്ത് ടൈപ്പിംഗ് പഠിക്കണം എങ്കിൽ ടൈപ്പിംഗ് സെന്ററിൽ പോകേണ്ട അവസ്ഥാ ആയിരുന്നു. പിന്നീട് കംപ്യൂട്ടർ വന്നപ്പോൾ ആളുകൾ കൂടുതലായി ടൈപ്പ് ചെയ്യാൻ പഠിച്ച് തുടങ്ങി. മൊബൈൽ ഫോണുകളുടെ വരവോടെ, പ്രത്യേകിച്ച് സ്മാർട്ഫോണുകൾ കടന്നുവന്നതോടെ ടൈപ്പിംഗ് ഒന്നുകൂടെ സുഗമമായി ആളുകൾ ചെയ്യാൻ തുടങ്ങി. ഇന്ന് പലർക്കും നല്ല രീതിയിൽ ടൈപ്പ് ചെയ്യാൻ അറിയാം. പ്രത്യേകിച്ച് കൂടുതലായി ചാറ്റ് ചെയ്യുന്നവർക്കും എഴുതുന്നവർക്കും. വേഗതയും കൃത്യമായി തെറ്റാതെ ടൈപ്പ് ചെയ്യുന്നതും ഇന്ന് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ അല്പം എളുപ്പത്തിൽ വേഗം ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങളും ആപ്പുകളും നോക്കാം..

*കസ്റ്റം കീബോര്‍ഡ് ആപ്പ് ഉപയോഗിക്കാം

സ്‌റ്റോക്ക് കീബോര്‍ഡ് ആപ്പില്‍ ധാരാളം സവിശേഷതകളുണ്ട്, അതില്‍ യാതൊരു സംശയവും വേണ്ട. എന്നാല്‍ മൂന്നാം കക്ഷി ആപ്ലിക്കേനുകളും വേഗത്തില്‍ ടൈപ്പ് ചെയ്യാന്‍ നിങ്ങളെ അനുവദിക്കുന്നു. ഈ ആപ്പില്‍ മെച്ചപ്പെട്ട് ടൈപ്പിംഗ് ഇന്റര്‍ഫേസ് ഉളളതിനാല്‍ കീബോര്‍ഡില്‍ എല്ലായിടത്തും നിങ്ങളുടെ വിരല്‍ എത്തിച്ചേരുകയും ചെയ്യും. ടൈപ്പിംഗ് എളുപ്പമുളളതും കാര്യക്ഷമവുമാക്കുന്നതുമായ ഏറ്റവും മികച്ച ടെപ്പിംഗ് കീബോര്‍ഡ് ഈ ആപ്ലിക്കേഷന്‍ നല്‍കുന്നു. ഇതു നിങ്ങള്‍ക്കു പരീക്ഷിക്കാവുന്നതാണ്.

*കീബോര്‍ഡ് ആപ്പിന്റെ പ്രഡിക്ഷന്‍ ഫീച്ചര്‍ ഉപയോഗിക്കാം

പ്രഡിക്ഷന്‍ ഫീച്ചര്‍ ടൈപ്പിംഗ് സ്പീഡ് കൂട്ടാന്‍ ഏറ്റവും മികച്ചതാണ്. നിങ്ങള്‍ വാക്കുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ വേഗത്തില്‍ അവ തിരഞ്ഞെടുത്ത് നിങ്ങളുടെ ടൈപ്പിംഗ് സ്പീഡ് വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ടൈപ്പ് ചെയ്യാന്‍ മികച്ചതാണ്.

*സ്വയിപ്പ് ഉപയോഗിക്കാം

സ്വയിപ്പ് ടൂ ടൈപ്പ് എന്ന ഓപ്ഷന്‍ സ്വിഫ്റ്റ്കീ ബോര്‍ഡ് ആപ്പില്‍ ഉണ്ടായിരിക്കും. ആദ്യം നിങ്ങളുടെ സ്വയിപ്പ് ജെസ്റ്ററുകളെ സ്വീകരിക്കുന്ന ഓപ്ഷന്‍ ടൈപ്പ് ചെയ്യുക, തുടര്‍ന്ന് അതിനായി സജ്ജമാക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകളും, അതു സൂക്ഷിക്കപ്പെടുമ്പോള്‍ നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന സമയങ്ങളില്‍ പെട്ടന്ന് ആക്‌സസ് ചെയ്യാന്‍ കഴിയും.

*ഗൂഗിള്‍ വോയിസ് ടൈപ്പിംഗ് ഉപയോഗിക്കാം

ഇത് ഏറ്റവും മികച്ച ഒന്നാണ്. നിങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഗൂഗിള്‍ വോയിസില്‍ പറഞ്ഞാല്‍ അതേ കാര്യം എഴുതാന്‍ ഉപകരണം അനുവദിക്കുന്നു. ഇത് വളരെ രസവും എളുപ്പവുമാണ്. ഒരു അളവുവരെ നിങ്ങളുടെ ടൈപ്പിംഗ് സ്പീഡ് വര്‍ദ്ധിപ്പിക്കാം.

*മിന്നും കീബോര്‍ഡ് ഉപയോഗിക്കാം

‘Little Keyboard For Big Fingers’ എന്നാണ് ഇതിനു പറയുന്ന മറ്റൊരു പേര്. നിങ്ങളെ അതിശയിപ്പിക്കുന്ന രീതിയിലാണ് ഇതിലെ ടൈപ്പിംഗ് സ്പീഡ്. ഇതിലൂടെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ടെപ്പിംഗ് സ്പീഡ് മോണിറ്റര്‍ ചെയ്യുകയും ചെയ്യാം.

*ജിബോര്‍ഡ്

ജിബോര്‍ഡിനെ നേരത്തെ പറഞ്ഞിരുന്നത് ഗൂഗിള്‍ കീബോര്‍ഡ് എന്നായിരുന്നു. നിരവധി മികച്ച സവിശേഷതകള്‍ ഉളളതിനാല്‍ ഏറെ പേരും ഉപയോഗിക്കുന്ന ഒന്നാണ് ഇത്.

Loading...

Leave a Reply

Your email address will not be published.

More News