Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്ത്രീ പുരുഷഭേദമന്യേ എല്ലാവരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. നമ്മുടെ ശിരസ്സില്‍ ശരാശരി 1,00,000 വരെ തലമുടിയിഴകളുണ്ടാകും. ദിവസവും ധാരാളം മുടിയിഴകള്‍ കൊഴിയുകയും നിരവധിയെണ്ണം പുതിയതായി ഉണ്ടാവുകയും ചെയ്യും. എന്നാല്‍ പുതിയ മുടിയിഴകള്‍ വരാതിരിക്കുന്നതാണ് മിക്ക ആളുകളുടെയും പ്രശ്‌നം.
താരന്‍ പോലുളളവ തൊട്ട് അവശ്യപോഷകങ്ങളുടെ കുറവു വരെ, മുടി കൊഴിച്ചിലിന് കാരണങ്ങള്‍ പലതുണ്ട്. മുടി വരണ്ടു പോകുന്നതാണ് പലപ്പോഴും മുടി കൊഴിച്ചിലിനുള്ള പ്രധാന കാരണം. മുടികൊഴിച്ചില്‍ തടയാന്‍ നാടന്‍ പ്രയോഗങ്ങളേറെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാല്‍ മുടി കൊഴിയാതിരിക്കാനും മുടി വളര്‍ച്ചയ്ക്കും ഉപകാരപ്രദമാണ്.
മുടിയ്ക്ക് ഈര്‍പ്പം നല്‍കാനുള്ള നല്ലൊരു വഴി കൂടിയാണ് തേങ്ങാപ്പാല്‍. ഇത് തലയോടില്‍ തേച്ചു പിടിപ്പിക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.
നാളികേരപ്പാലില്‍ അല്‍പം തേന്‍ ചേര്‍ത്ത് തലയില്‍ പുരട്ടാം. ഇത് മുടികൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ്.
നാളികേരപ്പാലിനൊപ്പം തേനും അല്‍പം ചെറുനാരങ്ങാനീരും ചേര്‍ക്കുക. ഇത് തലയോടില്‍ പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുടികൊഴിച്ചില്‍ അകറ്റാനും താരന്‍ കളയാനുമുള്ള നല്ലൊരു വഴിയാണിത്.
നെല്ലിക്കയില്‍ നിന്നുണ്ടാക്കുന്ന എണ്ണയും നാളികേരപ്പാലും കൂട്ടിച്ചേര്‍ത്ത് തലയില്‍ പുരട്ടാം. ഈ മിശ്രിതമുണ്ടാക്കുന്നതിന് മുന്‍പ് എണ്ണ ചൂടാക്കുന്നതും നല്ലതു തന്നെ. ഈ മിശ്രിതം തലയില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.
നാളികേരപ്പാലില്‍ ഉലുവപ്പൊടി ചേര്‍ത്ത് തലയില്‍ പുരട്ടാം. ഇത് മുടികൊഴിച്ചില്‍ അകറ്റാനും മുടിയുടെ വരള്‍ച്ച മാറ്റാനും നല്ലതാണ്. നല്ലൊരു കണ്ടീഷണറിന്റെ ഗുണം നല്‍കുന്ന മിശ്രിതമാണിത്.
ആഴ്ചയില്‍ ഒന്നു രണ്ടു ദിവസമെങ്കിലും ഇത്തരം മിശ്രിതങ്ങള്‍ തലയില്‍ പ്രയോഗിക്കാം. മുടി കൊഴിച്ചില്‍ മാറുമെന്നു മാത്രമല്ല, മുടിയുടെ ആരോഗ്യം നന്നാവുകയും ചെയ്യും.
കൂടാതെ തേങ്ങാപ്പാലും വെളുത്തുള്ളിയും ഉപയോഗിച്ച് പ്രകൃതിദത്ത ഫോര്‍മുല വേറെയുമുണ്ട്. വെളുത്തുള്ളി ആന്റിബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങളുള്ള ഒന്നാണ്. താരന്‍ പോലുള്ള പ്രശ്നങ്ങളില്‍ നിന്നും മുടിയെ ഇത് സംരക്ഷിക്കും.
തേങ്ങാപ്പാല്‍, വെളുത്തുള്ളി ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കുക. ഇത് ഊറ്റിയെടുക്കണം.
ആ മിശ്രിതം ശിരോചര്‍മത്തില്‍ സ്പ്രേ ചെയ്യുകയോ, പുരട്ടുകയോ ചെയ്യാം. മുടിയില്‍ പുരട്ടണമെന്നില്ല.
ഇത് 15 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം. ആഴ്ചയില്‍ മൂന്നുനാലു തവണ ഈ മാര്‍ഗം പരീക്ഷിയ്ക്കുന്നത് മുടികൊഴിച്ചില്‍ നില്‍ക്കും. വെളിച്ചെണ്ണയില്‍ വെളുത്തുള്ളി ചതച്ചിട്ട് ചൂടാക്കി തലയില്‍ തേയ്ക്കുന്നതും നല്ലതാണ്.
എന്നാല്‍ തലയില്‍ നിന്ന് അമിതമായി മുടി പൊഴിയാന്‍ തുടങ്ങിയാല്‍ ശ്രദ്ധിക്കണം. ബാള്‍ഡ് സ്‌പോട്ടുകള്‍ എന്ന് സാധാരണമായി അറിയപ്പെടുന്ന അവസ്ഥയുണ്ട്. ആലോപീഷ്യ അരീറ്റ എന്ന ഈ അവസ്ഥ തലയില്‍ നിന്ന് മുടി പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഇത് വേഗത്തിലോ സാവധാനമോ സംഭവിക്കാം. ഇത്തരത്തിലുള്ള പ്രശ്‌നം തലയോട്ടിയെയാണ് സാധാരണമായി ബാധിക്കാറെങ്കിലും ശരീരത്തില്‍ എവിടെ വേണമെങ്കിലും സംഭവിക്കാവുന്നതാണ്.
Leave a Reply