Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൗന്ദര്യ സംരക്ഷണത്തിൽ അതീവ ശ്രദ്ധ നൽകുന്നവരാണ് പുതുതലമുറ. ഫേസ് വാഷോ, സ്ക്രബ്ബറോ ഉപയോഗിക്കുക മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിന് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍. വീട്ടില്‍ തന്നെ നിര്‍മ്മിക്കുന്ന മരുന്നുകള്‍ക്ക് നിങ്ങളുടെ ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാനാവും അടുക്കളയില്‍ നിന്നുതന്നെ ഇതിനുള്ള വസ്തുക്കള്‍ കണ്ടെത്താം. കറിവേപ്പില അത്തരത്തിലൊന്നാണ്. കറിവേപ്പില എങ്ങനെയാണ് ചര്‍മ്മ സംരക്ഷണത്തിനായി ഉപയോഗിക്കുക? യഥാര്‍ത്ഥത്തില്‍ പ്രശ്നം പരിഹരിക്കേണ്ടത് മുഖത്തും ശരീരത്തിലും മാത്രമല്ല തലമുടിയിലും കൂടിയാണ്. കറിവേപ്പില എങ്ങനെ ചര്‍മ്മ സംരക്ഷണത്തിന് ഉപയോഗിക്കാമെന്ന് നോക്കാം.
താരന് ചികിത്സ
ശിരോചര്‍മ്മത്തിന്‍റെ സംരക്ഷണത്തില്‍ ഉപേക്ഷ വിചാരിക്കരുത്. താരന്‍ ഒരു സാധാരണ പ്രശ്നമാണ്. എന്നാല്‍ ഇതില്‍ നിന്ന് മുക്തി നേടുക എളുപ്പമല്ല. തിളപ്പിച്ച പാലും കറിവേപ്പില അരച്ചതും ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പതിനഞ്ച് മിനുട്ട് കഴിഞ്ഞ് കഴുക്കിക്കളയുക. പതിവായി ഇത് ചെയ്യുന്നത് മികച്ച ഫലം നല്കും
കറിവേപ്പില- മഞ്ഞള്‍ പായ്ക്ക്
കറിവേപ്പില ഉപയോഗിക്കുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. കറിവേപ്പിലയും മഞ്ഞളും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി മുഖക്കുരു ഭേദമാക്കാന്‍ ഉപയോഗിക്കാം. ഇത് തേച്ച് ഉണങ്ങിയ ശേഷം കഴുകിക്കളയുക.
മുറിവുകളും പൊള്ളലും ഭേദമാക്കാം
ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ മാറ്റാന്‍ മാത്രമല്ല മുറിവുകളും പൊള്ളലുകളും, കീടങ്ങളുടെ കടിയും മറ്റും ഭേദമാക്കാനും കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പില പാലിനൊപ്പം തിളപ്പിക്കുക. തണുപ്പിച്ച ശേഷം ഒരു കോട്ടണ്‍ ബോള്‍ ഇതില്‍ മുക്കി പ്രശ്നമുള്ളിടത്ത് തേയ്ക്കുക.
ശിരോചര്‍മ്മത്തിന്‍റെ പോഷണം
നിങ്ങളുടെ ശരീരത്തിനെന്നത് പോലെ ശിരോചര്‍മ്മത്തിനും ഭക്ഷണം ആവശ്യമാണ്. വെളിച്ചണ്ണയില്‍ കറിവേപ്പില ചേര്‍ത്ത് തിളപ്പിക്കുക. തണുത്ത ശേഷം എല്ലാ ദിവസവും രാത്രി ഇതുപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുക. ശിരോചര്‍മ്മത്തിന് ആരോഗ്യം ലഭിക്കുകയും മുടി വളര്‍ച്ച ശക്തിപ്പെടുകയും ചെയ്യും.
കറിവേപ്പിലയും നാരങ്ങനീരും
മുഖക്കുരു ഉണ്ടാവുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഇതിന്‍റെ അടയാളങ്ങളും അറപ്പുളവാക്കുന്നതാണ്. കറിവേപ്പിലയും ഏതാനും തുള്ളി നാരങ്ങനീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖക്കുരുവുള്ള ഭാഗത്ത് തേയ്ക്കുക. 10-12 മിനുട്ടിന് ശേഷം നന്നായി കഴുകുക
ചര്‍മ്മത്തിന്‍റെ തിളക്കം
ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും തിളക്കം നല്കാനും കറിവേപ്പില ഉപയോഗിക്കാം. ഉണങ്ങിപ്പൊടിച്ച കറിവേപ്പില മുള്‍ട്ടാണി മിട്ടിയും ഏതാനും തുള്ളി റോസ് വാട്ടറും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തും ശരീരത്തിലും തേയ്ക്കുക. ഉണങ്ങിയ ശേഷം കഴുകിക്കളയുക.
Leave a Reply