Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നോട്ട് 7ന്റെ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ പ്രശ്‌നങ്ങള്‍ക്കു പിന്നാലെ മറ്റൊരു കമ്പനിയും സമാന പ്രശ്‌നത്തില്‍. അമേരിക്കന്‍ കമ്പനിയായ എച്ച്.പിയുടെ ലാപ്‌ടോപ്പുകളുടെ ബാറ്ററി കത്തുന്നുവെന്നാണ് പുതിയ പരാതി.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രശ്‌നമുള്ള ഇത്തരം ബാറ്ററികള്‍ കമ്പനി തിരിച്ചുവിളിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള 101,000 ലാപ്‌ടോപ്പ് ബാറ്ററികളാണ് തിരിച്ച് വിളിച്ചിരിക്കുന്നത്.
എച്ച്.പി ലാപ്‌ടോപ്പുകളില്‍ ഉപയോഗിക്കുന്ന പാനസോണിക്ക് നിര്‍മ്മിച്ച 100,000 ലിതിയം അയേണ്‍ ബാറ്ററികള്‍ കമ്പനി തിരിച്ച് വിളിച്ചിട്ടുണ്ടെന്ന് കണ്‍സ്യൂമര്‍ സേഫ്റ്റി കമ്മീഷന്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. ഉപയോഗത്തിനിടെ ചൂടാകുന്ന ഇത്തരം ബാറ്ററികള്‍ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ടെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
മാര്‍ച്ച് 2013 നും ഒക്ടോബര്‍ 2016 നും ഇടയില്‍ നിര്‍മ്മിച്ച ലാപ്‌ടോപ്പുകളിലെ ബാറ്ററികള്‍ക്കാണ് പ്രശ്‌നം. എച്ച.പി പ്രോ ബുക്ക്, എച്ച.പി എന്‍വി, കോംപാക്, കോംപാക് പ്രസാരിയോ, എച്ച്.പി പവലിയന്‍ എന്നീ ലാപ്ടോപ്പുകളിലാണ് ഈ ബാറ്ററി ഉപയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 41,000 ബാറ്ററികള്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു. ഈ വര്‍ഷം 101,000 ബാറ്ററികള്‍ കൂടി തിരിച്ചുവിളിച്ചിരിക്കുകയാണ് കമ്പനി. യുഎസ്, കാനഡ, മെക്സികോ എന്നിവടങ്ങളിലെ ലാപ്ടോപ് ബാറ്ററികളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
Leave a Reply