Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മനില: കടലിൽ നിന്നും പിടികൂടിയ സ്രാവിന്റെ വയറിനുള്ളില്‍ നിന്നും മനുഷ്യന്റെ തലയും കാലും കണ്ടെത്തി. ഫിലിപ്പീന്‍സിലാണ് സംഭവം.ബഹോല്‍, കമിഗ്വിന്‍ ദ്വീപുകള്‍ക്ക് ഇടയില്‍ നിന്നാണ് ഫിലിപ്പീന്‍സുകാരായ മല്‍സ്യ തൊഴിലാളികള്‍ ആ കൂറ്റന്‍ സ്രാവിനെ പിടിച്ചത്. ക299 കിലോ കിലോ ഭാരമുണ്ടായിരുന്നു സ്രാവിന്. നവംബര്‍ 5ന് ബൊഹോളിനും കൈഗ്വിനും ഇടയിലുള്ള ഭാഗത്തുനിന്നുമാണ് ഇതിനെ പിടികൂടിയത്.വയര്‍ കീറിയപ്പോഴാണ് ദഹിക്കാത്ത നിലയില്‍ മനുഷ്യന്റെ തലയും കാലും കണ്ടെത്തിയത്. എന്നാല്‍ സ്രാവിന്റെ വയറിനുള്ളില്‍ നിന്നും ലഭിച്ച മനുഷ്യ ശരീരത്തിന്റെ ദുര്‍ഗന്ധം സഹിക്കാനാവാതെ വന്നപ്പോൾ അവര്‍ അതിനെ കടലില്‍ ഉപേക്ഷിക്കുകയായിരുന്നു.കഴിഞ്ഞ സെപ്റ്റംബറില്‍ കടലില്‍ വീണ് കാണാതായ ബോട്ടിലുണ്ടായിരുന്ന യാത്രക്കാരനാവും സ്രാവിനെ വയറ്റിലുണ്ടായിരുന്നത് എന്നാണ് നാട്ടുകാരുടെ നിഗമനം.
–
–
Leave a Reply