Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാല്‍മണ്‍ (ഇഡാഹോ): ജിറാഫിനെ കൊന്ന് ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും അത് ആഘോഷമാക്കുകയും ചെയ്ത സ്ത്രീക്കെതിരെ മൃഗ അവകാശ പ്രവര്‍ത്തകര്‍ രംഗത്ത്. .സബ്രിന കോര്‍ട്ടഗെല്ലി എന്ന ഇദാഹോ സ്വദേശിയാണ് ഇത്തരത്തില്‍ പല മൃഗങ്ങളെ കൊന്നതിന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.ജിറാഫിനെക്കൊന്ന് വാര്‍ത്തകളില്‍നിറഞ്ഞ സബ്രിന രകഴിഞ്ഞദിവസം എന്‍ബിസി ടിവിയില്‍ പ്രഭാത പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ജിറാഫിനെ നായാടിക്കൊന്നതെന്ന ചോദ്യത്തിനു മറുപടിയും സബ്രീന നല്‍കി. ഈ മറുപടിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മൃഗസ്‌നേഹികളെ കൂടുതല്‍ ചൊടിപ്പിച്ചത്. മൃഗങ്ങളെ കൊല്ലുന്നത് അവയോട് ആദരവില്ലാഞ്ഞിട്ടല്ലെന്നും അപകടകാരിയായ മൃഗമായതിനാലാണ് ജിറാഫിനെ കൊന്നത്. അതിവേഗം അതിമാരകമായ പരുക്കുണ്ടാക്കാന്‍ അവയ്ക്കു കഴിയുമെന്നു സബ്രീന അഭിമുഖത്തില്‍ പറഞ്ഞു.ദക്ഷിണാഫ്രിക്കയിലെ കാടുകളില്‍ നായാട്ട് സവാരി നടത്തിയ സബ്രീന ആദ്യം ശ്രദ്ധേയമായത് ഫേസ്ബുക്കില്‍ നിരവധി മൃഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്താണ്. ഇംപാലയും ആഫ്രിക്കന്‍ കാട്ടുപന്നിയും അടക്കമുള്ള മൃഗങ്ങള്‍ക്കൊപ്പമാണ് സബ്രീന ഫോട്ടോയ്ക്കു പോസ്‌ചെയ്തത്. രണ്ടാമത്തെ ദിവസമാണ് മരിച്ചുകിടക്കുന്ന ജിറാഫിനെ ചുറ്റിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം സബ്രീന പോസ്റ്റ് ചെയ്തത്. നിഷ്‌കളങ്കരായ മൃഗങ്ങളെ കൊല്ലുന്ന നിങ്ങളെയോര്‍ത്തു നാണക്കേടു തോന്നുന്നു എന്നാണ് സബ്രീനയുടെ പേജില്‍ കമന്റ് ചെയ്തവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്.
–
–
–
–
–
Leave a Reply