Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയ്പുര്‍: ഐ.ഐ.ടി.യിലെ വിദ്യാര്‍ഥിനിക്ക് ക്യാംപസ് സെലക്ഷന്റെ ആദ്യ ദിവസം ഫേസ്ബുക്കില്‍ നിന്നും ലഭിച്ചത് സ്വപ്‌ന തുല്യമായ ഓഫര്‍.പ്രതിവർഷം രണ്ട് കോടി രൂപ ശമ്പളമാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഭീമന്മാരായ ഫേസ്ബുക്ക് ഐ ഐ ടി ബിരുദധാരിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ബോംബെ ഐ.ഐ.ടി. യിലെ വിദ്യാര്‍ഥിനിയായ ആസ്ത അഗര്‍വാളിനാണ് ഇത്രയും വലിയൊരു തുക ഫേസ്ബുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ആസ്തയ്ക്ക് ഫെയ്സ്ബുക്കിന്റെ ക്ഷണം ലഭിച്ചത്. എന്നാല്‍, അടുത്തിടെ ഖരഗ്പുര്‍ ഐ.ഐ.ടി. വിദ്യാര്‍ഥിക്ക് ഒന്നരക്കോടി രൂപ ശമ്പളവാഗ്ദാനം ലഭിച്ചതിന്റെ വാര്‍ത്ത കണ്ടതോടെയാണ് തന്റെ വാര്‍ത്താപ്രാധാന്യം ആസ്ത തിരിച്ചറിഞ്ഞത്. ‘അടുത്തിടെയാണ് ഒരു വാര്‍ത്ത കണ്ടതോടെയാണ് ഞാന്‍ എനിക്ക് വാഗ്ദാനം ചെയ്ത തുക എത്ര രൂപയുണ്ടാകുമെന്ന് കണക്കുകൂട്ടിയത്. 2.1 കോടി രൂപയുണ്ട്. ഫെയ്‌സ്ബുക്കില്‍നിന്ന് ലഭിച്ച ഏറ്റവും വലിയ വാഗ്ദാനമാണത്’ – അവര്‍ പറഞ്ഞു.രാജസ്ഥാന്‍ വൈദ്യുതി പ്രസാരണ്‍ നിഗമില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറായ അശോക് അഗര്‍വാളിന്റെ മകളാണ് ആസ്ത. ഐ.ഐ.ടി.യില്‍ നാലാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയായ ആസ്ത എന്ന 20-കാരി അടുത്ത ഒക്ടോബറില്‍ പുതിയ ജോലിയില്‍ പ്രവേശിക്കും. കാലിഫോര്‍ണിയയിലെ ഫെയ്‌സ്ബുക്ക് ആസ്ഥാനത്തായിരുന്നു ഇക്കഴിഞ്ഞ മെയ്-ജൂണ്‍ മാസത്തില്‍ ആസ്തയുടെ മൂന്നാം വര്‍ഷത്തെ ഇന്‍റേണ്‍ഷിപ്പ്. ഈ കാലയളവിലെ ആസ്തയുടെ പ്രവര്‍ത്തനമികവ് പരിഗണിച്ചാണ് ഉയര്‍ന്ന തുക കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തേ ഗൂഗിളില്‍നിന്നും ജോലിവാഗ്ദാനം ലഭിച്ചിരുന്നു. എന്നാല്‍, ഫെയ്‌സ്ബുക്കില്‍ ജോലിചെയ്യാനാണ് താനാഗ്രഹിച്ചതെന്ന് അവര്‍ പറഞ്ഞു. ‘ഗൂഗിളില്‍ ധാരാളം ജോലിക്കാരുണ്ട്. പക്ഷേ, ഫെയ്‌സ്ബുക്കില്‍ വളരെക്കുറച്ച് പേരേയുള്ളൂ. എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് തോനുന്ന ഇടം കൂടിയാണ് ഫെയ്സ്ബുക്.’സ്‌കൂള്‍ പഠനകാലത്ത് ദേശീയ പ്രതിഭാനിര്‍ണയ പരീക്ഷയില്‍ ഏഴാം സ്ഥാനത്തെത്തിയിരുന്നു. 2009-ലെ അന്താരാഷ്ട്ര ജൂനിയര്‍ സയന്‍സ് ഒളിമ്പ്യാഡില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ആസ്തയ്ക്ക് വെള്ളിമെഡലും ലഭിച്ചിട്ടുണ്ട്.
Leave a Reply