Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്‍ഡോര്‍ : ഐഐടി ഇൻഡോറിലെ അവസാന വർഷ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ഗൂഗിളിൾ പ്രതിവർഷം 1.7 കോടി രൂപയുടെ ജോലി വാഗ്ദാനം ചെയ്തു. ഛത്തീസ്ഗഡിലെ ബിലായ് സ്വദേശിയായ ഗൗരവ് അഗര്‍വാളിനാണ് ഈ മാസം നടന്ന ക്യാമ്പസ് പ്ലേസ്മെന്റ് ഇൻറർവ്യൂ വഴി ഗൂഗിളിന്റെ ഇത്രയും വലിയ ഓഫർ ലഭിച്ചിരിക്കുന്നത്. ഇതിനു മുൻപ്, ഐഐടി ഭുവനേശ്വറിലെ വിദ്യാർത്ഥിയെ തേടി ഒറാക്കിളിന്റെ 2. 3 കോടിയുടെ ഓഫറും, ഐഐടി ബോംബെയിലെ വിദ്യാർത്ഥിനിയെ തേടി ഫേസ്ബുക്കിന്റെ 2 കോടിയുടെ ഓഫറും എത്തിയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇന്‍ഡോര്‍ ഐ.ഐ.ടി വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. യു.എസില്‍ സോഫ്‌വേര്‍ എഞ്ചിനീയര്‍ ആയി ജോലിയില്‍ പ്രവേശിക്കാനുള്ള നിയമന ഉത്തരവും അഗര്‍വാളിന് ഗൂഗിൾ നല്‍കി. പ്രധാനമായും ഗൂഗിളിന് പരീക്ഷിക്കാനുണ്ടായിരുന്നത് പ്രോഗ്രാമിംഗ് സ്ട്രക്ചറും അല്‍ഗോറിതവുമാണ്. ഇതിൽ വിജയിച്ച ഉടനെ തന്നെ അഗര്‍വാളിന് നിയമന ഉത്തരവ് നല്‍കുകയായിരുന്നു.
Leave a Reply