Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 5:04 pm

Menu

Published on May 12, 2015 at 12:54 pm

5,0000 രൂപയുടെ സ്‌കൂട്ടറിന് എട്ട് ലക്ഷത്തിന്റെ നമ്പര്‍…!

in-chandigarh-man-pays-8-1-lakh-for-a-vip-number-for-rs-50000-scooter

ചണ്ഡീഗഢ്: ചണ്ഡിഗഡില്‍ 5,0000 രൂപയുടെ ഹോണ്ട ആക്ടീവ സ്‌കൂട്ടറിന്റെ ഫാന്‍സി നമ്പറിന് 8.1 ലക്ഷം രൂപ നല്‍കി ഒരാള്‍ സ്വന്തമാക്കി.ഛണ്ഡിഗഡ്‌ സ്വദേശിയായ കന്‍വാല്‍ജിത്‌ വാലിയ എന്ന ബിസിനസുകാരനാണ്‌ തന്റെ ആക്‌റ്റീവ്‌ സ്‌കൂട്ടറിന്‌ ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിന്‌ വാഹന വിലയുടെ പല മടങ്ങ്‌ തുക ചെലവഴിച്ചത്‌. സിഎച്ച്01ബിസി0001 എന്ന നമ്പര്‍ ലഭിക്കാനാണ് കന്‍വല്‍ജിത് വാലിയ ഇത്രയും തുക മുടക്കിയത്.കൂടാതെ മകന്റെ പുതിയ ബൈക്കിന് ഇഒ01ആഇ0011 എന്ന നമ്പറിന് വേണ്ടി വാലിയ നല്‍കിയത് 2.6 ലക്ഷം രൂപയാണ്.ചണ്ഡിഗഡിലെ ലൈസന്‍സിങ് അതോറിറ്റി ഓഫീസിലായിരുന്നു ലേലം  ഫാന്‍സി നമ്പറുകള്‍ ലേലം ചെയ്തതിലൂടെ വന്‍തുക ചണ്ഡീഗഡ് ലൈസന്‍സിംഗ് അതോറിറ്റിക്ക് ലഭിച്ചു. ലേലത്തിലൂടെ 77.71 ലക്ഷം രൂപയാണ്  ലഭിച്ചത്. സിഎച്ച്01ബിസി എന്ന സീരിസിലുള്ള 0001 മുതല്‍ 9999 വരെയുള്ള നമ്പറുകളാണ് ലേലത്തില്‍ പോയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News