Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: എന്തിനും ഏതിനും കള്ളന്മാരെ പേടിച്ച് പേടിച്ച് ജീവിക്കുന്നവരാണ് നമ്മളെല്ലാം.എന്നാൽ മഹാരാഷ്ട്രയിലെ ശനി ശിഖ്‌നപൂർ എന്ന ഗ്രാമം മുഴുവൻ കതകുകളുപേക്ഷിച്ചാണ് ജീവിക്കുന്നത്. ഈ ഗ്രാമത്തിലെ 90 ശതമാനം വീടുകൾക്കും വാതിലുകളില്ല. അത് കൊണ്ട് തന്നെ പണവും മറ്റു സ്വത്തുക്കളും സംരക്ഷിക്കുന്നതിന് യാതൊരു വിധ മറവും ഇല്ലിവിടെ. ഗ്രാമത്തിലെ 90 ശതമാനം വീടുകൾക്കും വാതിലുകളില്ല. തങ്ങളുടെ സമ്പാദ്യമെല്ലാം കിടപ്പുമുറിയിലെ പെട്ടിയിൽ വച്ചു സമാധാനത്തോടെ കിടന്നുറങ്ങും ഈ നാട്ടുകാർ.കള്ളന്മാരെ പേടിയ്ക്കാതെ വാതിലുകളില്ലാതെ ഒരു ഗ്രാമം കഴിയുന്നതിന്റെ പിന്നിൽ വിശ്വാസത്തിന്റെ കഥയുണ്ട്. വർഷങ്ങൾക്ക് മുമ്പ് ശനിദേവൻ അന്നാട്ടിലെ വിശ്വാസികളുടെ സ്വപ്‌നത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നും ഗ്രാമത്തിലെ വീടുകൾക്ക് വാതിലുകളുടെ ആവശ്യമില്ലെന്നും സമ്പാദ്യങ്ങളെല്ലാം താൻ സംരക്ഷിച്ചുകൊള്ളാമെന്നും വാക്കുകൊടുത്തുവെന്നാണ് ഐതീഹ്യം.പണ്ട് ഇവിടെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു ഇരുമ്പ് പാളി ഒഴുകിവന്നു എന്ന്, കന്നുകാലികൾ അതിൽ മരക്കൊമ്പുകൾ കൊണ്ട് കുത്തിയപ്പോൾ, അതിൽ നിന്നും രക്തം ഒഴുകാൻ തുടങ്ങി. അടുത്ത ദിവസം ആ ഇരുമ്പുപാളിയുടെ സ്ഥാനത്ത് ശനി ദേവന്റെ ഒരു വിഗ്രഹം പ്രത്യക്ഷപ്പെട്ടു.ഇന്നും ഗ്രാമത്തിൽ ചെന്നാൽ ആ വിഗ്രഹം നമുക്ക് കാണാനാകും.ഗ്രഹങ്ങളിൽ ഒന്നായ ശനിയെ ഒരു മേൽക്കൂരക്കുള്ളിൽ ഒളിപ്പിച്ചു വയ്ക്കാൻ കഴിയില്ല എന്ന വിശ്വാസമാണ് വാതിലുകൾ ഇല്ലാതെ അമ്പലങ്ങളും പള്ളികളും ഉണ്ടാക്കാൻ ഗ്രാമവാസികളെ പ്രേരിപ്പിച്ചത്.ഗ്രാമവാസികൾ മാത്രമല്ല ഈ വിശ്വാസം പിന്തുടരുന്നത്.
–
–
–
–
–
ഗ്രാമത്തിലെ യൂക്കോ ബാങ്കിൽ പ്രധാന കവാടത്തിനു പൂട്ടുകൾ ഇല്ല എന്നതാണ് മറ്റൊരു കൗതുകം. ബാങ്കിന്റെ മുൻ ഭാഗത്തായി ചില്ലിട്ട മുറിയിലാണ് പണം സൂക്ഷിച്ചിരിക്കുന്നത്. ഈ മുറിയ്ക്കും പൂട്ടുകളില്ല. അലഞ്ഞു തിരിയുന്ന തെരുവു നായകളെ തടുക്കാൻ മാത്രമാണ് സ്‌ട്രോങ് റൂം ഇത്തരത്തിലാക്കിയത്. വാതിലുകൾ ഇല്ല എന്ന അകാരനത്തൽ തങ്ങള് ഇതുവരെ യാതൊരു വിധ ബുദ്ധിമുട്ടും അഭിമുഖീകരിച്ചിട്ടില്ല എന്ന് ബാങ്ക് അധികൃതർ തന്നെ വ്യക്തമാക്കുന്നു.2010ൽ അതുവഴി സഞ്ചരിച്ച ഒരു യാത്രക്കാരന്റെ 35,000 രൂപ വാഹനത്തിൽ നിന്ന് ആരോ മോഷ്ടിച്ചതു മാത്രമാണ് ശിഖ്‌നപൂരിന്റെ സൽപ്പേരിന് കളങ്കമായ ഏക സംഭവം. ഇതേ തുടർന്ന് കള്ളന്മാർ, പിടിച്ചുപറിക്കാർ, മാംസാഹാരികൾ, എന്നിവർ ഈ ഗ്രാമത്തിലേക്ക് വരരുതെന്നും വന്നാൽ മാന്യരെ പോലെ പെരുമാറണമെന്നും ശനി ദേവന്റെ ക്ഷേത്രത്തിൽ നിന്ന് ലഖുലേഖകൾ ഇറക്കിയിരുന്നു. അതിനു ശേഷം അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഗ്രാമീണർ പറയുന്നു.
–
Leave a Reply