Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: ആദായ നികുതി വെട്ടിപ്പ് കേസില്‍ എ.ഐ.എ.ഡി.എം.കെ അധ്യക്ഷയും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിതയോട് ജൂണ്‍ 30ന് ഹാജരാകണമെന്ന് കോടതി അറിയിച്ചു.1993-94 സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി അടക്കുന്നതില്‍ വീഴ്ച്ച വരുത്തിയെന്നതിനാണ് ജയലളിതയ്ക്കും സുഹൃത്തായ ശശികലയ്ക്കുമെതിരെ കോടതി കേസ് രജിസ്റ്റർ ചെയ്തത്.ഈ കേസിൽ അഞ്ചാമത്തെ പ്രാവശ്യമാണ് ജയലളിതയോട് ഹാജരാവാന്‍ കോടതി ആവശ്യപ്പെടുന്നത്. തിങ്കളാഴ്ച്ച കോടതിയിൽ ഹാജരാകാൻ പറഞ്ഞപ്പോൾ ചില അത്യാവശ്യ പരിപാടികൾ മൂലമാണ് ഹാജരാവാന്‍ സാധിക്കാതിരുന്നതെന്ന് ജയലളിതയുടെ അഭിഭാഷകൻ അന്ന് കോടതിയിൽ വാദിച്ചു. ആരോഗ്യപരമായ പ്രശ്നങ്ങള്‍ കാരണമാണ് ശശികല ഹാജരാകാത്തതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. 1993-94 സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി അടക്കുന്നതില്‍ രണ്ടു പേരും വീഴ്ച വരുത്തിയെന്ന കേസ് കൂടാതെ ജയലളിതക്ക് പങ്കാളിത്തമുള്ളതും തോഴിയായിരുന്ന ശശികലയുടെ ഉടമസ്ഥതയിലുള്ളതുമായ ശശി എന്‍റര്‍ പ്രൈസസ് എന്ന സ്ഥാപനം 1991-92 , 1992-93 വര്‍ഷത്തില്‍ ആദായ നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന കേസും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.15 വര്‍ഷത്തിലേറെയായി വിചാരണ നടക്കുന്ന കേസ് നാല് മാസത്തിനുള്ളില്‍ തീര്‍പ്പ് കല്‍പിക്കണമെന്ന് കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതി വിചാരണ കോടതിയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ജയലളിതയും ശശികലയും ഹാജരാവാത്തതിനാല്‍ കേസ് മാസങ്ങളായി നീളുകയാണ്.
Leave a Reply