Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് അക്ഷയ തൃതീയ .മേടമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലുള്ള ദിവസമാണ് അക്ഷയ തൃതീയ ദിനമായി കരുതുന്നത്. ഈ ദിവസം നൽകുന്ന ദാനം പലരും പുണ്യമായി കരുതി വരുന്നു.അക്ഷയ എന്നാൽ ക്ഷയിക്കാത്തതും തൃതീയ എന്നാൽ മൂന്നാമത്തേത് എന്നുമാണ് അർത്ഥം.ഐശ്വര്യ ദേവതയുടെ കടാക്ഷമുള്ളതായി കരുതുന്ന ഈ ദിവസത്തിൽ വാങ്ങുന്ന വസ്തുക്കൾ ക്ഷയിക്കില്ലെന്നും കൂടാതെ ദിവസം തോറും വർദ്ധിക്കുമെന്നാണ് വിശ്വാസം.ഇതു കാരണം എല്ലാ അക്ഷയ തൃതീയ ദിവസങ്ങളിലും സ്വർണ്ണക്കടകളിൽ സ്വർണ്ണം വാങ്ങാൻ വരുന്നവരുടെ വൻ തിരക്ക് അനുഭവപ്പെടുന്നു.
Leave a Reply