Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി: ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്ററായ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഇന്ത്യന്‍ വായു സേന തഴയുന്നതായി സൂചന. വായു സേനയുടെ ചടങ്ങുകളില്‍ സച്ചിൻറെ സാന്നിധ്യമില്ലാതായതും, വായു സേനയുടെ പരസ്യങ്ങളില്‍ നിന്നും സച്ചിനെ ഒഴിവാക്കിയതുമാണ് ഇത്തരത്തില്‍ ഒരു സംശയമുളവാക്കാന്‍ കാരണമാകുന്നത്. വായുസേനയുടെ അംബാസിഡര്‍ സ്ഥാനവും സച്ചിന് നഷ്ടമായേക്കും. ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിനെ ഹോണററി ഗ്രൂപ്പ് ക്യാപ്‌റ്റന്‍ സ്ഥാനം നല്‍കി ആദരിച്ചിരുന്നു സച്ചിൻറെ ചിത്രം പരസ്യത്തില്‍ ഉപയോഗിക്കുന്നതിലൂടെ യുവാക്കളെ സേനയിലേക്ക് ആകര്‍ഷിക്കാമെന്നായിരുന്നു വായുസേനയുടെ കണക്കുകൂട്ടല്‍. എന്നാല്‍, സച്ചിനെ ഉപയോഗിച്ചുള്ള പരസ്യങ്ങള്‍ പ്രതീക്ഷിച്ചത്രയും വിജയം കണ്ടില്ലെന്നാണ് വായു സേനയുടെ വിലയിരുത്തല്‍. . നിലവില്‍ വായുസേനയുടെ പരസ്യത്തില്‍ സച്ചിന് പകരം പിലാറ്റസ് ട്രെയിനര്‍ വിമാനത്തിൻറെ ചിത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ സച്ചിനെ തഴയുന്നുവെന്ന വാര്‍ത്ത അദ്ദേഹത്തിൻറെ ആരാധകര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുമുണ്ട്.
Leave a Reply