Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : ഇന്ത്യയുടെ മഹാനായ വാസ്തു ശിൽപിയും പദ്മശ്രീ, പദ്മ വിഭൂഷൻ ജേതാവുമായ ചാൾസ് കൊറെയെ അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
നിരവധി കെട്ടിടങ്ങൾ കൊറെയെ രൂപകൽപ്പന ചെയ്തിട്ടുണ്ട്. സബർമതിയിലെ ഗാന്ധി സ്മാരകം, ഭാരത് ഭവൻ, ഭോപ്പാലിലെ വിധാൻ ഭവൻ, ഗോവയിലെ കല അക്കാദമി, മുംബൈയിലെ കാഞ്ചൻ ജംഗ റെസിഡെൻഷ്യൽ ടവർ എന്നിവയാണ് അദ്ദേഹം രൂപകൽപ്പന ചെയ്ത കെട്ടിടങ്ങൾ. ദേശീയവും അന്തർദേശിയവമായി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവിൽ വീടു വയ്ക്കുന്ന പദ്ധതിയുടെ ഉപജ്ഞാതാവു കൂടിയാണ് അദ്ദേഹം.
1930ൽ സെക്കന്തരാബാദിലാണ് ജനനം. 1972ൽ പദ്മശ്രീയും 2006 ൽ പദ്മവിഭൂഷണും ലഭിച്ചു.
Leave a Reply