Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ് : ഇന്ത്യയില്‍ നടന്ന രു ആഡംബര വിവാഹ വാർത്ത ലോകശ്രദ്ധ നേടുകയാണ്.ആന്ധ്രയിലെ തിരുപ്പതി സ്വദേശിയായ ഒരു ബേക്കറി മുതലാളിയാണ് തന്റെ മകളുടെ വിവാഹദിനത്തില്‍ 4 കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ അണിയിച്ചത്.വിവാഹച്ചടങ്ങിനെത്തിയ പിതാവിൻറെ കഴുത്തിലും കിലോ കണക്കിന് സ്വർണാഭരണങ്ങളുണ്ടായിരുന്നു..വിവാഹം നടന്നതാകട്ടെ വന്‍ പോലീസ് സംരക്ഷണത്തിലും. വധു ഇത്രയും രൂപയുടെ സ്വര്‍ണ്ണം ധരിച്ചു നില്‍ക്കാന്‍ പാടുപെടുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. മൊബൈല്‍ ഫോണുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമാണ് സംഭവം പുറം ലോകമറിയുന്നത്. വിവാഹ വേളയില്‍ ഇരുവരും സ്വര്‍ണ്ണം മുഴുവന്‍ അണിഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. പക്ഷേ എന്നു കരുതി കേസെടുക്കാന്‍ കഴിയില്ലെന്നും പോലീസ് പറയുന്നു. കൂടുതല്‍ സ്വര്‍ണ്ണം ധരിച്ചതിന് കേസെടുക്കാന്‍ വകുപ്പില്ലത്രെ. മധുരപലഹാരക്കമ്പനിയുടെ ഉടമസ്ഥനാണ് അച്ഛന്‍. ആന്ധ്രായില്‍ പലഹാരക്കമ്പനിയുടെ നൂറു കണക്കിന് യൂണിറ്റുകള്‍ ഉണ്ട് അദ്ദേഹത്തിന്. കോടിക്കണക്കിന് ആളുകള്‍ ഒരു നേരത്തെ ഭക്ഷണമില്ലാതെ പട്ടിണികിടക്കുന്ന രാജ്യത്ത് സമ്പത്തിന്റെ ഉറവിടം വെളിപ്പെടുത്താതെ നടത്തിയ വിവാഹം വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
Leave a Reply