Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 3:05 pm

Menu

Published on September 15, 2017 at 12:18 pm

കരയുമ്പോൾ പതിനൊന്നുകാരിയുടെ കണ്ണിൽ നിന്നും വരുന്നത് പഞ്ഞികൾ …!!!

indian-girl-allegedly-has-cotton-tears-oozing-from-her-eyes-every-day

മദ്ധ്യപ്രദേശ് സ്വദേശിയായ ഒരു പെൺകുട്ടി കരയുമ്പോൾ അവളുടെ കണ്ണിൽ നിന്നും വരുന്നത് പഞ്ഞികൾ. കഴിഞ്ഞ മാസം മുതലാണ് മാനസി എന്ന പതിനൊന്നുകാരിയുടെ കണ്ണിൽ നിന്നും കരയുമ്പോൾ പഞ്ഞിപോലുള്ള വസ്തു വരാൻ തുടങ്ങിയത്. കഴിഞ്ഞ രണ്ടാഴ്ചകളിലായി 35 മുതൽ 40 വരെ പഞ്ഞിപോലുള്ള വസ്തു മാനസിയുടെ കണ്ണിൽ നിന്നും വന്നതായി മാനസിയുടെ അച്ഛന്‍ ഗെന്ദ്‌ലാല്‍ കെവാത്ത് പറഞ്ഞു.കുട്ടിക്ക് പ്രേതബാധയേറ്റതായിരിക്കുമെന്നാണ് ഇവരുടെ സമീപവാസികൾ പറഞ്ഞിരുന്നത്.

സംഭവത്തെ തുടർന്ന് കുട്ടിയേയും കൂട്ടി ഗെന്ദ്‌ലാല്‍ ഇഴര്‍ ജബല്‍പുര്‍ മെഡിക്കല്‍ കോളജിലെ നേത്രവിദഗ്ദ്ധനായ നവനീത് സക്‌സേനയുടെ അടുത്തെത്തി. അപ്പോഴാണറിയുന്നത് വൈറ്റമിന്‍ ഡിയുടെ കുറവാണ് കുട്ടിയുടെ കണ്ണിൽ നിന്നും കരയുമ്പോൾ പഞ്ഞി വരുന്ന ഈ പ്രതിഭാസത്തിന്റെ കാരണം എന്നത്. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടും കുട്ടിയെ ഡോക്ടറെ കാണിക്കാൻ മാതാപിതാക്കൾ തയ്യാറായിരുന്നില്ല. പിന്നീട് ഇവരുടെ സമീപവാസിയായ ഒരു ഡോക്ടറാണ് കുട്ടിയെ എത്രയും പെട്ടെന്ന് ഡോക്ടറുടെ അടുത്തെത്തിക്കാൻ നിർദ്ദേശിച്ചത്. പോഷകാഹാര കുറവുള്ള കുട്ടികളുടെ കണ്ണിൽ നിന്നും ഇങ്ങനെ ചില വസ്തുക്കൾ വരുന്ന വാർത്തകൾ ഇതിനു മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനു മുമ്പ് യെമൻ സ്വദേശിനിയായ സഅദിയ സലേഹ് എന്ന കുട്ടി കരയുമ്പോൾ കണ്ണിൽ നിന്ന് കല്ലിനു സമാനമായ വസ്തുവും ലോറ പോൺസ് എന്ന കുട്ടിയുടെ കണ്ണിൽ നിന്നും 20 വർഷമായി പളുങ്ക് കല്ലുകൾ വരുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

Loading...

Comments are closed.

More News