Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:06 am

Menu

Published on January 22, 2015 at 5:49 pm

പപ്പടം ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയില്‍ ഇടം നേടി ;ഇനി ‘തിന്‍ വാഫര്‍’

indian-kitchen-goes-global-keema-papad-now-english-words

കൊല്‍ക്കത്ത: മലയാളികളുടെ പ്രിയപ്പെട്ട പപ്പടം വലിയഒരു നേട്ടം കൈവരിച്ചിരിയ്ക്കുകയാണ്. പപ്പടത്തെ ഔദ്യോഗികമായി ഇംഗ്ലീഷ് ഭാഷയില്‍ എടുത്തു. അതായത് ഇംഗ്ലീഷ് ഭാഷയുടെ ബൈബിളായ ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയില്‍ കയറിയിരിക്കുകയാണ് പപ്പടം.പുതിയ ഓക്സ്ഫോര്‍ഡ് ഡിക്ഷണറി എഡിഷനില്‍ പപ്പടം അടക്കം 240 വാക്കുകളാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. അതില്‍ പലതും പപ്പടം പോലെ ഭക്ഷണസാധനങ്ങള്‍ തന്നെ. പപ്പടത്തിന് ഡിഷ്ണറിയില്‍ നല്‍കിയിരിക്കുന്ന അര്‍ത്ഥം thin wafer എന്നാണ്.ഇത്തവണ പുതുതായി ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയില്‍ കയറിയ ഇന്ത്യന്‍ വാക്കുകളില്‍ 60 ശതമാനം ഹിന്ദിയില്‍ നിന്നാണ്. ഇത്തവണ 900 പുതിയ വാക്കുകളാണ് ലോകത്തിലെ വിവിധ ഭാഷകളില്‍ നിന്നും ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയില്‍ എടുത്തത്.

Loading...

Leave a Reply

Your email address will not be published.

More News