Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:32 am

Menu

Published on February 22, 2014 at 11:18 am

ഇന്ത്യക്കാരൻ അമേരിക്കകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു

indian-man-commits-suicide-after-killing-american-wife-in-agra

താജ്മഹൽ കാണാനായി അമേരിക്കയിൽ നിന്നും വന്ന സംഘത്തിലെ ഏരിയൻ എന്ന അമേരിക്കകാരിക്ക് ഇന്ത്യക്കാരനായ ബണ്ടി ശർമയെന്ന ഓട്ടോ ഡ്രൈവറോട് പ്രണയം തോന്നി. ഇവർ പിന്നീട് വിവാഹിതരാവുകയും ചെയ്തു.എന്നാൽ വിവാഹ ശേഷം ഏരിയനെ കാത്തിരുന്നത് അതി ക്രൂരമായ വിധിയായിരുന്നു.വ്യാഴാഴ്ച രാത്രി ആഗ്ര നഗരത്തിൽ വച്ച് ബണ്ടി ശർമ ഏരിയനെ കുത്തികൊലപ്പെടുത്തി. ഇയാൾ നേരത്തെ തന്നെ വിവാഹം ചെയ്തിരുന്നു.ഇക്കാര്യം ഏരിയനോട് പറഞ്ഞിരുന്നില്ല.എന്നാൽ വിവാഹ ശേഷം സംഭവം ഏരിയൻ അറിഞ്ഞതോടെ ഇവരുടെയിടയിൽ കുടുംബ കലഹം പതിവായി.പിന്നീടിവർ വെവ്വേറെയാണ് താമസിച്ചിരുന്നത്.പിന്നീട് ഇന്ത്യയോടുള്ള പ്രണയം കാരണം ആഗ്രയിലെ നഗര ജീവിതം മെച്ചപ്പെടുത്താനായി പല പ്രവർത്തനങ്ങളിലും ഏരിയൻ സജീവമായി പ്രവർത്തിച്ചു.ഇവർ നേതൃത്വം കൊടുക്കുന്ന “ആഗ്ര സുന്ദർ ഹെ”എന്ന പ്രചാരണ പരിപാടിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പത്രസമ്മേളനം വിളിച്ച് മാധ്യമങ്ങളെഅറിയിച്ച അന്ന് രാത്രിയായിരുന്നു ഏരിയൻ കൊല്ലപ്പെട്ടത്.ഏരിയനെ കുത്തികൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞ് ബണ്ടി ശർമ വീട്ടിലേക്ക് പോയി.പിന്നീട് മുറിയടച്ച് ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് ജീവനൊടുക്കുകയും ചെയ്തു

Loading...

Comments are closed.

More News