Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 6, 2025 9:53 am

Menu

Published on July 3, 2014 at 3:56 pm

ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദി പോലീസ് പിടിയിൽ

indian-mujahideen-terrorist-arrested-in-kolkata

കൊല്‍ക്കത്ത : ജര്‍മന്‍ ബേക്കറി സ്‌ഫോടനത്തില്‍ പങ്കുള്ളതായി സംശയിക്കുന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദി സഹീദ് ഹുസൈനെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു.കൊല്‍ക്കത്ത റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് ബുധനാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശ് സ്വദേശിയായ ഇയാൾ ഇന്ത്യന്‍ മുജാഹിദ്ദീന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഭീകരരില്‍ പ്രമുഖ നേതാവാണ്‌. ഇന്ത്യന്‍ മുജാഹീദ്ദീന്‍ നേതാക്കന്‍മാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഇയാൾ കള്ളനോട്ടുകളും സ്‌ഫോടക വസ്തുക്കളും അവർക്ക് എത്തിച്ചു കൊടുത്തിരുന്നെന്ന് എസ്.ടി.എഫ് പറയുന്നു.2010 ഫിബ്രവരി 14നായിരുന്നു 9 പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ജര്‍മന്‍ ബേക്കറി സ്‌ഫോടനമുണ്ടായത്.

Loading...

Comments are closed.

More News