Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഹ് മദാബാദ്: റിപ്പബ്ലിക് ദിനത്തില്‍ വളര്‍ത്തുനായയെ ദേശീയപതാക ഉടുപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. സൂറത്ത് സ്വദേശി ഭാരത് ഗോലിയെയാണ് അറസ്റ്റ് ചെയ്തത്.സൂറത്ത് സ്വദേശിയായ അസീസ് സൈക്കിള്‍വാലയുടെ പരാതിയിലാണ് അറസ്റ്റ് .വളര്‍ത്തുമൃഗങ്ങളുടെ മാരത്തോണിന് മുന്നോടിയായി സൂറത്തിലെ വളര്‍ത്തുമൃഗ സ്‌നേഹികളുടെ കൂട്ടായ്മ സംഘടിപ്പിച്ച ഷോയിലായിരുന്നു ഗോലി തന്റെ വളര്‍ത്തുപട്ടിക്ക് ദേശീയപതാകയുടെ ഉടുപ്പിട്ടത്. ഷോയില്‍ ത്രിവര്‍ണപതാക പുതച്ചെത്തിയ ഗോലിയുടെ ലാബ്രഡോര്‍ നായക്ക് മറ്റ് നായകളേക്കാള്‍ ശ്രദ്ധ ലഭിച്ചിരുന്നു.ഇതോടെ പ്രാദേശിക പത്രങ്ങളിലെല്ലാം വലിയ പ്രാധാന്യത്തോടെ ഫോട്ടോസഹിതം വാര്‍ത്ത നല്‍കിയിരുന്നു. ഈ പത്രറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സൈക്കിള്‍വാല പരാതി നല്‍കിയത്.
Leave a Reply