Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുളുവിലെ ഫ്രീ കാസോള്‍ റിസോര്‍ട്ട്
ഹിമാചല്‍ പ്രദേശിലെ കുളുവിലുള്ള ഫ്രീ കാസോള്‍ ടൂറിസ്റ്റ് റിസോര്‍ട്ടില്‍ ഇന്ത്യക്കാര്‍ക്ക് പ്രവശനമില്ല
ഇസ്രായേലി ടൂറിസ്റ്റുകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഈ റിസോര്‍ട്ടില്‍ ഇന്ത്യക്കാര്‍ക്ക് വിവേചനം നേരിടുന്നതായി രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളാണ് വ്യക്തമാക്കിയത്. സംഭവം വിവാദമായതോടെ ഇക്കാര്യം അന്വേഷിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.മെമ്പര്‍മാര്‍ക്ക് മാത്രമാണ് പ്രവേശനമെന്നാണ് ഇതിന്റെ ഉടമകള്‍ അറിയിച്ചത്.മെമ്പര്‍ഷിപ്പ് ഇന്ത്യക്കാര്‍ക്ക് നിഷേധിച്ചിരിക്കുകയുമാണ്. എന്നാല്‍, വിദേശികള്‍ക്ക് ഒരു മെമ്പര്‍ഷിപ്പും ആവശ്യമില്ലെന്നാണ് ആരോപണം.
ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌റ്റെഫാന്‍ കായെ എന്ന സംഗീതജ്ഞനാണ് സംഭവത്തെക്കുറിച്ച് പോസ്റ്റ് ഇട്ടത്. ഇന്ത്യക്കാരിയായ കൂട്ടുകാരിയോടൊപ്പം ഇവിടെയെത്തിയ തനിക്ക് കയ്പുള്ള അനുഭവമുണ്ടായതായി സ്‌റ്റെഫാന്‍ ആരോപിക്കുന്നു.തനിക്ക് ഭക്ഷണം തന്ന ഇവിടത്തെ റസ്‌റ്റോറന്റ് അധികൃതര്‍ ഇന്ത്യക്കാരിയായതിനാല്‍ കൂട്ടുകാരിക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്ന് അദ്ദേഹം എഴുതുന്നു. ഇക്കാര്യം ഇതിന്റെ ഉടമയോട് പറഞ്ഞപ്പോള്‍ തനിക്ക് സൗകര്യമുള്ളത് പോലെ ചെയ്യുമെന്നായിരുന്നത്രെ മറുപടി.ഈ റിസോര്‍ട്ട് ചില ഇസ്രായേലികള്‍ക്കു വേണ്ടിയാണ് നടത്തുന്നതെന്ന് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ ആരാപിക്കുന്നു.
ജപ്പാനീസ് പൗരന്‍മാര്‍ക്ക് മാത്രമുള്ള ബംഗളൂര്‍ ഹോട്ടല്‍
നിപ്പോണ്‍ ഇന്‍ഫ്രാസ്ട്രച്ചര്‍ 2012ലാണ് ഉനോഇന്‍ ഹോട്ടല്‍ ബംഗളൂരില്‍ ആരംഭിച്ചത്. നഗരത്തില്‍ വര്‍ധിച്ചുവരുന്ന ജപ്പാനീസ് പൗരന്‍മാരെ ലക്ഷ്യമിട്ടാണ് ഹോട്ടല്‍.എന്നാല്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് സ്ഥിരമായതോടെ 2014ഓടെ ഹോട്ടല്‍ കുപ്രസിദ്ധി നേടി. വംശീയ വിവേചനം കാട്ടുന്നുവെന്ന് ആരോപിച്ച് ഗ്രേറ്റര്‍ ബംഗളൂര്‍ സിറ്റി കോര്‍പ്പറേഷന്‍ ഹോട്ടല്‍ അടച്ചുപൂട്ടി
വിദേശീയര്‍ക്ക് മാത്രമുള്ള ഗോവ ബീച്ചുകള്‍
ഗോവന്‍ ബീച്ചുകളിലെ ചില ഇടങ്ങള്‍ വിദേശികള്‍ക്ക് മാത്രമേ നല്‍കുന്നുള്ളൂ. അല്‍പ്പ വസ്ത്രംധരിച്ച് എത്തുന്ന വിദേശീയരെ ഇന്ത്യക്കാരുടെ തുറിച്ചുനോട്ടങ്ങളില്‍ നിന്നും രക്ഷിക്കാനാണെന്ന ന്യായമാണ് ഈ ബീച്ചിന്റെ മുതലാളിമാര്‍ പറയുന്നത്
ഇന്ത്യക്കാരെ വിലക്കിയ ചെന്നൈ ഹോട്ടല്‍
ഡെക്കാന്‍ ഹെറാള്‍ഡ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത ആദ്യം നല്‍കിയത്. വിദേശ പാസ്‌പോര്‍ട്ട് കാണിച്ചാല്‍ മാത്രമേ ഇവിടെ പ്രവേശനമുള്ളുവെന്ന് അന്ന് വന്ന വാര്‍ത്തയില്‍ പറയുന്നു.
Leave a Reply