Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 4:01 pm

Menu

Published on October 30, 2015 at 12:30 pm

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തി; യുവതിയ്ക്ക് വിമാനത്തില്‍ യാത്ര നിഷേധിച്ചു

indigo-bars-woman-in-short-dress-from-flight

മുംബൈ : ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് യാത്രക്കെത്തിയ യുവതിക്ക് ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര നിഷേധിച്ചു.മുംബൈയില്‍നിന്നു ഡല്‍ഹിയിലേക്കുള്ള വിമാനത്തിലാണ് സംഭവം.ഇന്‍ഡിഗോ എയര്‍സൈന്‍സിന്റെ സ്റ്റാഫ് കൂടിയായ  യുവതിക്കാണ് വസ്ത്രത്തിന്റെ ഇറക്കക്കുറവിന്റെ പേരില്‍ യാത്ര നിഷേധിച്ചത്.യുവതിയുടെ സഹോദരന്‍ ഇന്‍ഡിഗോയില്‍തന്നെ ജീവനക്കാരനാണ്. അതുകൊണ്ട് തന്നെ ഇന്‍ഡിഗോ ജീവനക്കാര്‍ക്കും ബന്ധുക്കള്‍ക്കും അനുവദിച്ചിരിക്കുന്ന ഫ്രീ ടിക്കറ്റിലായിരുന്നു യുവതി യാത്ര ചെയ്യേണ്ടിയിരുന്നത്. ജീവനക്കാരോ ബന്ധുക്കളോ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രസ് കോഡ് പാലിക്കണമെന്നു കാട്ടിയാണ് നടപടി. വിമാനത്തില്‍ ബോര്‍ഡിംഗ് പാസ് വാങ്ങിയ ശേഷമാണ് ഉടുപ്പിന്റെ ഇറക്കക്കുറവ് ചൂണ്ടിക്കാട്ടി മൂന്ന് ഉദ്യോഗസ്ഥര്‍ യുവതിയെ തടഞ്ഞത്. സമയത്തുതന്നെ വിമാനം പുറപ്പെട്ടതിനാല്‍ യുവതിക്കു യാത്ര ചെയ്യാനായില്ല. കുഞ്ഞുടുപ്പിട്ടു യാത്ര അനുവദിക്കില്ലെന്ന നിലപാട് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചപ്പോള്‍ കരുതിയിരുന്ന ജീന്‍സ് മാറി ധരിക്കുകയായിരുന്നു. തുടര്‍ന്നു മറ്റൊരുവിമാനത്തില്‍ യുവതിക്ക് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കി. ഡ്രസ്‌കോഡ് പാലിക്കണമെന്നാവശ്യപ്പെട്ടു യുവതിയെ തടഞ്ഞത് ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News