Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പോക്കറ്റിലിട്ട ഐഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. 36കാരനായ ഗാരത്ത് ക്ലിയര്‍ എന്ന ഓസ്‌ട്രേലിയക്കാരനെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ബൈക്ക് യാത്രക്കിടെ ഐഫോണ്‍ പൊട്ടിത്തെറിച്ചാണ് സിഡ്നിയിലെ ഗാരത്ത് ക്ലിയറിന് പൊള്ളലേറ്റത്. പാന്റിന്റെ പിന്നിലെ പോക്കറ്റില്‍ ഇട്ടിരുന്ന ഫോണാണ് പൊട്ടിത്തെറിക്കുകയായിരുന്നു. റോയല്‍ നോര്‍ത്ത് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഗാരത്ത്. കാലിലെ ഒരുഭാഗം പൂര്‍ണമായും പൊള്ളലേറ്റിട്ടുണ്ട്. പൊട്ടിത്തെറിച്ച ഐഫോണ്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പൊട്ടിത്തെറിക്കുന്നതിനു മുന്‍പെ ചൂടായി പുകവന്നിരുന്നു. ആറു മാസം മുന്‍പാണ് ഈ ഫോണ്‍ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ‘നിങ്ങളുടെ സ്ഥലം അറിയിച്ചാല്‍ തീര്‍ച്ചയായും ഞങ്ങള്‍ സഹായിക്കും’ എന്നാണ് ട്വിറ്ററിലൂടെ ആപ്പിള്‍ അധികൃതര്‍ ഇതിനോട് പ്രതികരിച്ചത്. ഇത് ആദ്യമായിട്ടല്ല ഐഫോണ്‍ പൊട്ടിത്തെറിച്ച സംഭവം ഉണ്ടാകുന്നതെങ്കിലും വളരെ വിരളമായി മാത്രമേ ഇത്തരം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യതിട്ടുള്ളൂ.
Leave a Reply