Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഓസ്‌ട്രേലിയ: ഏറെ പ്രതീക്ഷകളോടെ വിപണിയില്‍ എത്തിയ ഐഫോണ്‍ 7 പൊട്ടിത്തെറിച്ചു. ഓസ്ട്രേലിയയിലെ മെല്‍ബണിലാണ് സംഭവം നടന്നത്. മാറ്റ് ജോണ്‍സ് എന്ന വ്യക്തി കാറില്‍ സൂക്ഷിച്ച ഐഫോണ്‍ 7 നാണ് തീ പിടിച്ച് പൊട്ടിത്തെറിച്ചത്. ഈ സമയം കാറിനുള്ളില്‍ മുഴുവന്‍ പുക നിറഞ്ഞിരുന്നു. തുടര്‍ന്ന് കാറിലും തീപിടിച്ചു.
തുണിയില്‍ പൊതിഞ്ഞായിരുന്നു ഫോണ്‍ കാറില്‍ സൂക്ഷിച്ചത്. തീപിടിച്ച സമയത്താണ് കാറില്‍ പുക നിറഞ്ഞതും ചാരമടക്കം പുറത്ത് വന്നതും. ഫോണ്‍ സൂക്ഷിച്ചിരുന്ന തുണിയും കാറിന്റെ ഒരു ഭാഗവും തീപിടിച്ചു. കൂടാതെ ഫോണ്‍ തുണിയുടെ അകത്ത് ഉരുകിയ നിലയിലാണ് കാണപ്പെട്ടത്. നോട്ട് 7 പോലെ തന്നെ ആപ്പിളിലും ലിത്തിയം അയണ്‍ ബാറ്ററി ചൂടായി പൊട്ടിത്തെറിച്ചതാണോ എന്ന സംശയം ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ ഐഫോണിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് കണ്ടുപിടിക്കുക എളുപ്പമേറിയ ഒരു കാര്യമല്ല എന്നും വിദഗ്ധര്‍ പറയുന്നു. ഫോണ്‍ കത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
നോട്ട് 7 പൊട്ടിത്തെറിച്ചു എന്ന പരാതിയിന്മേല്‍ ലോകവ്യാപകമായി നോട്ട് 7 തിരിച്ചു വിളിച്ചിരുന്നു. ഇതു മൂലം കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് സാംസങിനു ഉണ്ടായത്. സ്മാര്‍ട്ട്‌ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് ഇപ്പോള്‍ പുതിയ ഒരു വാര്‍ത്തയല്ലെങ്കില്‍ കൂടി പൊട്ടിത്തെറിയുടെ കൂട്ടത്തിലേയ്ക്ക് ഇപ്പോള്‍ ഐഫോണ്‍ 7 എത്തിയിരിക്കുകയാണ്. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച നടത്താത്ത ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലിന് തീപിടിച്ചത് ഐഫോണ്‍ പ്രേമികള്‍ക്കിടയില്‍ ആശങ്കയ്ക്ക് വഴി തെളിച്ചിട്ടുണ്ട്.
Leave a Reply