Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ട്രെയിൻ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിൻറെ ഭാഗമായി റെയിൽവേ പുതിയ പദ്ധതി അവതരിപ്പിക്കുന്നു.യാത്രക്കാര്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുമായാണ് റെയിൽവേ ഇപ്പോൾ എത്തിയിരിക്കുന്നത്.ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്നും ഇതിന് ഇൻഷൂറൻസ് നിർബന്ധമില്ലെന്നും റെയിൽവേ അറിയിച്ചു. പുതിയ പദ്ധതിപ്രകാരം റെയ്ല്‍വേയുടെ വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ ബാഗേജിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. യാത്രയുടെ ദൈര്‍ഘ്യവും ഏത് ക്ലാസില്‍ യാത്ര ചെയ്യുന്നു എന്നതും അനുസരിച്ചായിരിക്കും ഇന്‍ഷുറന്‍സ് തീരുമാനിക്കുക.രാജ്യത്ത് ദിവസവും ട്രെയിനിൽ യാത്ര ചെയ്യുന്ന 20 ലക്ഷം പേരിൽ 52 ശതമാനം പേരും ഓണ്‍ലൈന്‍ ബുക്കിംഗാണ് തെരെഞ്ഞെടുക്കുന്നതെന്നും ഇത് പദ്ധതിയുടെ വിജയത്തിന് സഹായകരമാകു മെന്നുമാണ് റെയിൽവേയുടെ പ്രതീക്ഷ. യാത്രയ്ക്കിടയിൽ ബാഗേജ് നഷ്ടമാകുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ഉപഭോക്താവിന് പണം തിരികെ ലഭിക്കും. ലാപ്‌ടോപ്, മൊബൈല്‍ തുടങ്ങി വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും ട്രാവല്‍ ഇന്‍ഷുറന്‍സ് പാക്കേജിന്റെ പരിധിയില്‍ വരുന്നതാണ്.യാത്രയ്ക്കിടെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ആശുപത്രിചികിത്സയും ആലോചനയിലുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് നിലവില്‍ ഈ സംവിധാനമുള്ളത്.
Leave a Reply