Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയലളിതയുടെ ജീവിതത്തെക്കുറിച്ച് ഒരുപാട് ദുരൂഹതകള്‍ ജയലളിത ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രചരിച്ചിരുന്നു. മരിച്ചതിനു ശേഷവും മരണത്തെ സംബന്ധിച്ചും ദുരൂഹതകള്‍ പരന്നു. എന്നാല്‍ വാട്‌സ്അപ്പിലൂടെ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു ഫോട്ടോയും ദുരൂഹമാണ്. ജയലളിതയുടെ രഹസ്യപുത്രിയെന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്.
തെലുങ്ക് സിനിമാ താരം ശോഭന്‍ ബാബുവില്‍ ജയലളിതക്കൊരു മകളുണ്ടെന്നായിരുന്നു പരക്കെയുണ്ടായിരുന്ന ആരോപണം. ഈ ആരോപണം ശരിവെക്കുന്ന രീതിയിലാണ് ഫോട്ടോ പ്രചരണം. ചിത്രത്തിനാണെങ്കില്‍ ജയയുടെ ഛായയുമുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ജയലളിത ജയിയിലായതു മുതല്‍ ഈ ഫോട്ടോ പ്രചരിച്ചിരുന്നു. അന്നും ജയലളിതയുടെ മകളാണെന്നായിരുന്നു പ്രചരിച്ചിരുന്നത്. ജയലളിതയുടെ രഹസ്യമകള്‍ ആരും അറിയാതെ അമേരിക്കയില്‍ ജീവിക്കുകയാണെന്നാണുമായിരുന്നു ഫോട്ടോക്കൊപ്പം പ്രചരിച്ചിരുന്നത്.
എന്നാല്‍ പ്രചരിക്കുന്ന ഫോട്ടോയുടെ സത്യം വെളിപ്പെടുത്തി ടെലിവിഷന്‍ അവതാരികയായ ചിന്മയി ശ്രീപധ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഇത് ജയലളിതയുടെ മകളുടെ ചിത്രമല്ലെന്നും ദിവ്യ രാമനാഥന്‍ എന്നാണ് പെണ്‍കുട്ടിയുടെ പേരെന്നും ചിന്മയി പറയുന്നു. തിരുവനന്തപുരം സ്വദേശിയാണ് ദിവ്യ. ഓസ്‌ട്രേലിയയില്‍ ഭര്‍ത്താവിനൊപ്പമാണ് ദിവ്യ താമസിക്കുന്നതെന്നും ചിന്മയി ഫേസ്ബുക്ക് പേജിലൂടെ പറയുന്നു .
നേരത്തെ ജയലളിതയുടെ വളര്‍ത്തുപുത്രന്‍ സുധാകരന്‍ ജയലളിതയുടെ മകനാണെന്ന രീതിയില്‍ പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ സുധാകരന്‍ തോഴി ശശികലയുടെ മരുമകനാണെന്ന സത്യം അധികമാര്‍ക്കും അറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
Leave a Reply