Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:59 pm

Menu

Published on June 15, 2013 at 5:00 am

ഇശ്റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസ്: ജനങ്ങളെ കൊല്ലാന്‍ ആര്‍ക്കും അധികാരമില്ലെന്ന് കോടതി

ishrat-jahan-case-no-one-has-license-to-killsays-high-court

അഹ്മദാബാദ്: വ്യാജ ഏറ്റുമുട്ടലിലൂടെ ജനങ്ങളെ കൊല്ലാനുള്ള അവകാശം ഒരാൾക്കുമില്ലെന്നു ഗുജറാത്ത് ഹൈകോടതി.വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിന് സി.ബി.ഐയെ കോടതി ശാസിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവര്‍ ഭീകരരായിരുന്നോ എന്ന കാര്യം ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തി പരിശോധിക്കുന്നതിനുപകരം, ഏറ്റുമുട്ടല്‍ വ്യാജമായിരുന്നോ എന്ന കാര്യമാണ് സി.ബി.ഐ അന്വേഷിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ ജയന്ത് പട്ടേല്‍, അഭിലാഷ കുമാരി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. 2004 ജൂണിലാണ് അഹ്മദാബാദില്‍ ഇശ്റത്ത് ജഹാനും മറ്റു മൂന്നുപേരും കൊല്ലപ്പെട്ടത്.

വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ്കുമാറും ഇശ്റത്തും ലശ്കര്‍ ബന്ധമുള്ള തീവ്രവാദികളാണെന്ന് സ്ഥാപിക്കാന്‍ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങുന്ന രണ്ട് സീഡി അഡ്വക്കറ്റ് ജനറല്‍ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി.ഈ നടപടിയെയും കോടതി വിമര്‍ശിച്ചു. ഇത്തരം തെളിവുകള്‍ സമര്‍പ്പിക്കേണ്ടസമയമായില്ല എന്നും അതിനുള്ള കോടതിയല്ല ഇതെന്നും ഹൈകോടതി വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News