Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി:പ്രാണേഷ് കുമാറും ഇശ്റത്ത് ജഹാനും തീവ്രവാദികള്‍ അല്ലന്ന് കേസ് അന്വേഷിക്കുന്ന സി.ബി.ഐ. കുറ്റപത്രം സമര്‍പിക്കുന്നതിന് ഗുജറാത്ത് ഹൈകോടതി നല്‍കിയ സമയ പരിധി നാളെ അവസാനിക്കാനിരിക്കെ സി.ബി.ഐ യുടെ റിപ്പോര്‍ട്ടിലെ സൂചനകലാണ് പുറത്ത് വന്നത്. പ്രാഥമിക കുറ്റപത്രം ഇന്ന് വൈകിട്ട് സമര്‍പ്പിച്ചേക്കും.മലയാളിയായ പ്രാണേഷ് കുമാര്‍ ജാവേദ് ശൈഖ് തീവ്രവാദിയായിരുന്നില്ലന്നും തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലന്നും എന്നാൽ കശ്മീരിലെ ചില വിഘടന തീവ്രവാദികളെ അറിയാമായിരുന്നുവെന്നുമാണ് സി.ബി.ഐ യുടെ കണ്ടത്തൽ.ഇതോടെ,ഗുജറാത്ത് സര്‍ക്കാറിന്‍്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന സൂചനയാണ് സി.ബി.ഐ നല്‍കുന്നത്.മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നാരോപിച്ച് 2004ല്‍ ഗുജറാത്ത് പൊലീസ് നടത്തിയ ഏറ്റുമുട്ടല്‍ വ്യാജമായിരുന്നു എന്ന വാദം ബലപ്പെടുത്തുന്നതാണ് സി.ബി.ഐയുടെ കുറ്റപത്രം.
Leave a Reply