Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയ്പൂര്‍: പ്രസവം കഴിഞ്ഞ് രണ്ടു മണിക്കൂറിന് ശേഷം അമ്മ പരിക്ഷ എഴുതാനെത്തി. ജയ്പൂരിലെ അഞ്ജു മീനയെന്ന യുവതിയാണ് പ്രസവിച്ച് രണ്ട് മണിക്കൂര്‍ തികയും മുമ്പേ പോയി പരീക്ഷ എഴുതിയത്. വിദ്യാസാഗര്‍ മഹിളാ മഹാവിദ്യാലയത്തിലെ ബി എ വിദ്യാര്‍ഥിനിയാണ് അഞ്ജു മീന. ഈ പരീക്ഷ എഴുതാന്‍ പറ്റിയിരുന്നില്ലെങ്കില്‍ തന്റെ ഒരു വര്‍ഷം തന്നെ നഷ്ടമാകുമായിരുന്നു. അങ്ങനെ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഇത്ര കഷ്ടപ്പെട്ട് പരീക്ഷ എഴുതാന്‍ വന്നതെന്ന് അഞ്ജു മീന പറഞ്ഞു. ജയ്പൂരിലെ ശംഗനേരി ആശുപത്രിയിൽ വെച്ച് രാവിലെ അഞ്ച് മണിക്ക് പ്രസവിച്ച അഞ്ജു രണ്ട് മണിക്കൂര്‍ തികയും മുമ്പേ പരീക്ഷ എഴുതാൻ പോവുകയായിരുന്നു. സുഖപ്രസവമായിരുന്നത് കൊണ്ട് മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. അതുകൊണ്ടാണ് പരീക്ഷ എഴുതാൻ പോയതെന്ന് അഞ്ജു പറഞ്ഞു. രാജസ്ഥാന്‍ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയതത്.
Leave a Reply